പ്രതീകാത്മക ചിത്രം 
India

മൂന്നു വയസുകാരിയായ മകളെക്കുറിച്ച് അപവാദം പറഞ്ഞത് ചോദ്യം ചെയ്തു; അച്ഛനെ അയല്‍വാസികള്‍ കൊലപ്പെടുത്തി

സംഭത്തില്‍ അയല്‍വാസിയായ കൃഷ്ണയേയും അയാളുടെ സഹോദരന്‍ രന്‍ജീത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; മൂന്നു വയസുകാരിയായ മകളെക്കുറിച്ച് അപവാദം പറഞ്ഞത് ചോദ്യം ചെയ്തതിന് അച്ഛനെ അയല്‍വാസികള്‍ തല്ലിക്കൊന്നു. ഡല്‍ഹിയിലെ പുല്‍പ്രഹഌദ്പൂര്‍ മേഖലയില്‍ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. രാകേഷാണ് കൊല്ലപ്പെട്ടത്. സംഭത്തില്‍ അയല്‍വാസിയായ കൃഷ്ണയേയും അയാളുടെ സഹോദരന്‍ രന്‍ജീത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. 

മകളെക്കുറിച്ച് മോശം പറഞ്ഞതിനെ തുടര്‍ന്നാണ് രാകേഷും കൃഷ്ണയും വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നത്. ഇത് കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ മറ്റ് അയല്‍വാസികള്‍ ചേര്‍ന്ന് ഇരുവരേയും പിടിച്ചു മാറ്റി. ഇതിന് ശേഷം ഇരുവരും തങ്ങളുടെ വീടുകളിലേക്ക് മടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ രാകേഷ് ഭാര്യ പൂജയ്ക്കും സഹോദരന്‍ മുകേഷിനും ഒപ്പം കൃഷ്ണയുടെ വീട്ടില്‍ എത്തി. ഇവിടെ വെച്ചാണ് കൊല നടക്കുന്നത്. 

കൃഷ്ണയും രന്‍ജീത്തും ചേര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് തന്റെ ഭര്‍ത്താവിനെ ആക്രമിക്കുകയായിരുന്നു എന്നാണ് രാജേഷിന്റെ ഭാര്യ പൂജ പറഞ്ഞത്. ആക്രമിക്കപ്പെട്ട ഉടന്‍ തന്നെ രാജേഷിന്റെ കുടുംബം അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ഗവേഷണം നടത്താം; കേരള സർക്കാർ ഫെലോഷിപ്പ് നൽകും

പത്താം ക്ലാസ് യോഗ്യതയുണ്ടോ? ക്ലീൻ കേരള കമ്പനിയിൽ ജോലി, അഭിമുഖത്തിലൂടെ നിയമനം

ബജറ്റ് വെറും തമാശ; വികസന മുരടിപ്പിനുള്ള ഗ്യാരണ്ടി : പരിഹസിച്ച് ഡോ. തോമസ് ഐസക്

മോഹന്‍ലാല്‍ ചിത്രത്തില്‍ നന്നായി പെര്‍ഫോം ചെയ്താല്‍ വിസിബിലിറ്റി കൂടുതലായിരിക്കും: മുരളി ഗോപി