India

മൂന്നുപേരുടെ തലയറുത്ത് റെയില്‍പാളത്തില്‍ പ്രദര്‍ശിപ്പിച്ചു ; ഗുണ്ടാ നേതാവിന്റെ തല വെട്ടിയെടുത്ത് അതേസ്ഥലത്തുവെച്ച് പ്രതികാരം ; നടുങ്ങി നാട്ടുകാര്‍

തലയറുത്തെടുത്ത്  ന്യൂ ഗിമടിപൂണ്ടി  റെയില്‍വേ സ്‌റ്റേഷന് സമീപം പാളത്തില്‍  പ്രദര്‍ശിപ്പിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : ഗുണ്ടാ നേതാവിന്റെ തലയറുത്ത് റെയില്‍ പാളത്തില്‍ പ്രദര്‍ശനത്തിന് വെച്ച് പ്രതികാരം. തമിഴ്‌നാട് തിരുവെള്ളൂര്‍ ജില്ലയിലെ ഗിമഡി പൂണ്ടിയിലാണ് ക്രൂരമായ പ്രതികാരം നടന്നത്. മൂന്നു പേരെ കൊലപ്പെടുത്തി തലയറുത്ത് റെയില്‍വേ പാളത്തില്‍ പ്രദര്‍ശനത്തിന് വച്ച ഗുണ്ടാ നേതാവിനെയാണ് വെട്ടിക്കൊലപ്പെടുത്തി ശിരസ് അതേ സ്ഥലത്ത് പ്രദര്‍ശിപ്പിച്ചത്. 

കഴിഞ്ഞ ജനുവരിയിലാണ് തമിഴ്‌നാടിനെ നടുക്കിയ കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറിയത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള  കുടിപ്പകയെ തുടര്‍ന്ന് കോളേജ്  വിദ്യാര്‍ത്ഥി  അടക്കം  മൂന്ന് പേരെ അക്രമി സംഘം  വെട്ടിക്കൊലപ്പെടുത്തി. തുടര്‍ന്ന് മൂന്ന്  പേരുടെയും  തലയറുത്തെടുത്ത്  ന്യൂ ഗിമടിപൂണ്ടി  റെയില്‍വേ സ്‌റ്റേഷന് സമീപം പാളത്തില്‍  പ്രദര്‍ശിപ്പിക്കുകയായിരുന്നു. 

എതിര്‍ സംഘത്തിന്  മുന്നറിയിപ്പ്  കൊടുക്കാനായിരുന്നു ഈ പ്രവൃത്തി. ഈ കേസില്‍  അറസ്റ്റിലായി  ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവ്  മാധവനെ എതിര്‍സംഘം വെട്ടിക്കൊലപ്പെടുത്തി അതേ രീതിയില്‍ പ്രതികാരം വീട്ടുകയായിരുന്നു. ലോക്ഡൗണിന് തൊട്ടു മുന്‍പാണ് മാധവന്‍ കേസില്‍   ജാമ്യം കിട്ടി പുറത്തിറങ്ങിയത്. കഴിഞ്ഞ  ആഴ്ച ഗ്രാമത്തിലെത്തി. 

ഇന്നലെ രാവിലെ  റെയില്‍വേ  സ്‌റ്റേഷനു സമീപത്തെ  യൂക്കാലിപ്സ്റ്റ് തോട്ടത്തില്‍  തലയില്ലാത്ത മൃതദേഹം  കിടക്കുന്നത്  കണ്ട നാട്ടുകാരാണ്  പൊലീസില്‍  വിവരം  അറിയിച്ചത്. പരിശോധനയില്‍  കൊല്ലപ്പെട്ടത് മാധവന്‍  ആണെന്ന്  സ്ഥിരീകരിച്ചു. തുടര്‍ന്ന്  നടത്തിയ തിരച്ചിലില്‍  രണ്ടു കിലോമീറ്റര്‍  അകലെ  റെയില്‍വേ  പാളത്തില്‍  നിന്നും  ശിരസ്  കണ്ടെത്തുകയായിരുന്നു. 

നേരത്തെ മൂന്നുപേരുടെ  ശിരസ് പ്രദര്‍ശിപ്പിച്ച  അതെ രീതിയില്‍ ആയിരുന്നു മാധവന്റെ  ശിരസും  കിടന്നിരുന്നത്. ഉന്നത പൊലീസ്  ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നേരത്തെ കേസില്‍ പെട്ടിട്ടുള്ള  ഗുണ്ടാ സംഘങ്ങള്‍ക്കായി  തിരച്ചില്‍  തുടങ്ങി. കൊലപാതകം  തട്ടികൊണ്ടുപോകല്‍ , പിടിച്ചുപറി, തുടങ്ങിയ 10ല്‍  അധികം  കേസുകള്‍  നിലവില്‍  മാധവന്റെ പേരില്‍  ഉണ്ടെന്നു  തിരുവെള്ളൂര്‍ എസ്പി  അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT