പ്രതീകാത്മക ചിത്രം 
India

മൂന്ന് വയസുകാരിയെ അച്ഛന്‍ നിലത്തടിച്ച് കൊന്നു; മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയില്‍, പ്രതി ഒളിവില്‍ 

ഉത്തര്‍പ്രദേശില്‍ മൂന്ന് വയസുകാരിയെ അച്ഛന്‍ നിലത്തടിച്ച് കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് വയസുകാരിയെ അച്ഛന്‍ നിലത്തടിച്ച് കൊന്നു. ദമ്പതികള്‍ തമ്മിലുളള അടിപിടിക്കിടെയാണ് കുട്ടി ദാരുണമായി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഞായറാഴ്ചയാണ് സംഭവം. ദമ്പതികള്‍ തമ്മില്‍ സ്ഥിരം വഴക്കിടാറുണ്ടെന്നും പ്രതി മദ്യപാനിയാണെന്നും നാട്ടുകാര്‍ പറയുന്നു.ഇരുവരും തമ്മിലുളള വഴക്കിനിടെ, അച്ഛന്‍ മൂന്ന് വയസുകാരിയെ നിലത്തടിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അടിപിടിക്കിടെ, ഭാര്യയ്ക്കും ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തുമ്പോള്‍ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സ്ത്രീയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കുട്ടി മരിച്ച നിലയിലായിരുന്നു. സംഭവ ശേഷം പ്രതി അമിത് ഒളിവിലാണ്. ഇയാളെ പിടികൂടുന്നതിനുളള തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നതായും പൊലീസ് അറിയിച്ചു.

സംഭവത്തിന് ശേഷം അമിത് ഭാര്യയുടെ വീട്ടില്‍ വിളിച്ച് കുട്ടി മരിച്ച വിവരം അറിയിച്ചിരുന്നു. മറ്റു ചില കാരണങ്ങള്‍ കൊണ്ടാണ് കുട്ടി മരിച്ചുപോയതെന്നാണ് അറിയിച്ചിരുന്നത്. പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അഡീഷണല്‍ ഡിസിപി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം