India

മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുഖവും കഴുത്തും മുറിച്ചു, രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ 20 കാരി കനാലില്‍; 'ഷൂട്ടിംഗ്' തിരക്കില്‍ നാട്ടുകാര്‍, ഞെട്ടല്‍

ഉത്തര്‍പ്രദേശില്‍ 20 വയസ്സുകാരിയെ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കനാലില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 20 വയസ്സുകാരിയെ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കനാലില്‍ കണ്ടെത്തി. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുഖവും കഴുത്തും മുറിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്താന്‍ നാട്ടുകാര്‍ തിരക്കുകൂട്ടിയത് ഞെട്ടിച്ചു. പൊലീസ് വരുന്നത് വരെ നാട്ടുകാര്‍ കാത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശ് മീററ്റില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കനാലില്‍ രക്തം വാര്‍ന്ന നിലയില്‍ യുവതിയെ കണ്ടെത്തിയ സംഭവത്തില്‍ സഹോദരന്‍ ഉള്‍പ്പെട രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എതിര്‍പ്പ് അവഗണിച്ച് മറ്റൊരാളെ വിവാഹം കഴിക്കാന്‍ താന്‍ തീരുമാനിച്ചതാണ് കുടുംബത്തിന്റെ വൈരാഗ്യത്തിന് കാരണമെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.  

യുവതിയെ രക്തം വാര്‍ന്നൊഴുകുന്ന നിലയിലാണ് കനാലില്‍ കണ്ടെത്തി. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് മുഖവും കഴുത്തും മുറിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്താന്‍ നാട്ടുകാര്‍ തിരക്കുകൂട്ടിയ സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ എത്തിക്കുന്നത് വരെയുളള സമയം വിലപ്പെട്ടതാണ് എന്ന് പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം