പ്രതീകാത്മക ചിത്രം 
India

മേലുദ്യോഗസ്ഥന്‍ 34കാരന്റെ വിരല്‍ കടിച്ചുമുറിച്ചു, മര്‍ദനം, അസഭ്യം പറച്ചില്‍; കാറില്‍ നിന്ന് ഇറങ്ങിയോടി ജീവനക്കാരന്‍

ഇന്‍ഷുറന്‍സ് കമ്പനി മേലുദ്യോഗസ്ഥന്‍ വിരല്‍ കടിച്ചുമുറിച്ചതായി ജീവനക്കാരന്റെ പരാതി.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഇന്‍ഷുറന്‍സ് കമ്പനി മേലുദ്യോഗസ്ഥന്‍ വിരല്‍ കടിച്ചുമുറിച്ചതായി ജീവനക്കാരന്റെ പരാതി. ജോലി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മേലുദ്യോഗസ്ഥന്റെ പ്രകോപനം. അറ്റുപോയ വിരല്‍ തുന്നിച്ചേര്‍ക്കുന്നതിനുളള ശസ്ത്രക്രിയയ്ക്ക് 34കാരന്‍  വിധേയമായി.

ഡല്‍ഹിയിലാണ് സംഭവം. മേലുദ്യോഗസ്ഥനായ ഹേമന്ത് സിദ്ധാര്‍ത്ഥ് തന്നെ ആക്രമിച്ചു എന്ന് മൊഹിത് കുമാറാണ് പരാതി നല്‍കിയത്. വ്യാഴാഴ്ച ജോലി സംബന്ധമായി ഇരുവരും അക്ഷര്‍ധാമില്‍ വച്ച് കണ്ടുമുട്ടി. തുടര്‍ന്ന് ഇരുവരും ഹേമന്തിന്റെ കാറില്‍ കരോള്‍ബാഗിലേക്ക് യാത്ര ചെയ്തു. തിരിച്ച് വീട്ടില്‍ പോകാന്‍ തുടങ്ങുന്നതിനിടെ, അടിയന്തരമായി ചില ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്നും കൂടെ വരാനും മേലുദ്യോഗസ്ഥന്‍ മൊഹിത് കുമാറിനോട് ആവശ്യപ്പെട്ടു.

ഇതനുസരിച്ച് മയൂര്‍വിഹാറില്‍ എത്തിയ ഇരുവരും ജോലി സംബന്ധമായ കാര്യങ്ങളില്‍ വഴക്കിട്ടു. ഇത് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് മൊഹിത് കുമാര്‍ പറയുന്നു. കാറിനകത്ത് വച്ച് പിടിവലിയായി. ഹേമന്ത് അസഭ്യം പറയാന്‍ തുടങ്ങി. അതിനിടെ തന്നെ മര്‍ദ്ദിച്ചതായി മൊഹിത് കുമാര്‍ പറയുന്നു.

മുഖം ലക്ഷ്യമാക്കി ഹേമന്ത് ആക്രമണം  തുടങ്ങിയതോടെ, മുഖം മറച്ച് ഇത് തടയാന്‍ ശ്രമിച്ചു. അതിനിടെയാണ് ഹേമന്ത് തന്റെ വിരല്‍ കടിച്ചുമുറിച്ചത്. വിരലറ്റ് കാറില്‍ വീണു. തുടര്‍ന്ന് ഹേമന്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുകയായിരുന്നുവെന്ന് മൊഹിതിന്റെ പരാതിയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ട് സൗജന്യ എല്‍പിജി സിലിണ്ടര്‍, 3000 രൂപ ക്ഷേമപെന്‍ഷന്‍, അതിവേഗ റെയില്‍; എന്‍ഡിഎ പ്രകടനപത്രിക പുറത്തിറക്കി

നാളെ മുതല്‍ പാന്‍കാര്‍ഡ് ചട്ടത്തില്‍ മാറ്റം; അറിയേണ്ടതെല്ലാം

പച്ചക്കറി കഴുകുമ്പോൾ ഇപ്പോൾ ശ്രദ്ധിക്കും, എന്താണ് സബ ആസാദിനെ ബാധിച്ച സൈക്ലോസ്പോറ?

കാത്തിരിപ്പ് നീളും; 'പേട്രിയറ്റ്' ഏപ്രില്‍ 23 ന് എത്തില്ല!

മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണങ്ങൾ

SCROLL FOR NEXT