India

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് മുങ്ങി; വിവാഹാഘോഷങ്ങള്‍ക്കിടെ കല്യാണച്ചെറുക്കനെ പൊലീസ് പൊക്കി 

വിവാഹത്തിന് ശേഷം ഡാന്‍സും പാട്ടും  തിമിര്‍ക്കുന്നതിനിടയിലാണ് ആളുകള്‍ അക്കാര്യം ശ്രദ്ധിച്ചത്. കല്യാണച്ചെറുക്കനെ കാണാനില്ല, കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനും മിസ്സിങ്! ഇതെവിടെപ്പോയെന്ന് അന്വേഷിച്ച് നില്‍ക്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിവാഹത്തിന് ശേഷം ഡാന്‍സും പാട്ടും  തിമിര്‍ക്കുന്നതിനിടയിലാണ് ആളുകള്‍ അക്കാര്യം ശ്രദ്ധിച്ചത്. കല്യാണച്ചെറുക്കനെ കാണാനില്ല, കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനും മിസ്സിങ്! ഇതെവിടെപ്പോയെന്ന് അന്വേഷിച്ച് നില്‍ക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് എല്ലാവരെയും ആ വാര്‍ത്ത അറിയിച്ചത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ കേസില്‍ കല്യാണച്ചെറുക്കനെ മുംബൈപ്പൊലീസ് കൊണ്ട് പോയിട്ടുണ്ട്. മുംബൈ 
തിലക് നഗര്‍ സ്വദേശികളായ അജയ് സുനില്‍ ധോത്തിനെയും കൂട്ടുകാരന്‍ അല്‍താഫ് മിശ്രയെയുമാണ് പൊലീസ് 'നാടകീയ'മായി പിടികൂടിയത്.

വിവാഹത്തിന് ദിവസങ്ങള്‍ മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചെമ്പൂരിലെ അമര്‍മഹല്‍ ജംഗ്ഷനില്‍ വച്ച് മകളുമായി റോഡ് മുറിച്ചു കടന്ന സ്ത്രീയുടെ കയ്യിലിരുന്ന മൊബൈല്‍ ഫോണ്‍ അജയും അല്‍ത്താഫും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു.

220 സിസി ബൈക്കിലെത്തി രണ്ട് യുവാക്കള്‍ 10,000 രൂപ വില വരുന്ന ഫോണ്‍ കവര്‍ന്നെന്ന് യുവതി തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്നാണ് സിസി ടിവി പൊലീസ് പരിശോധിച്ചത്. മോഷ്ടാക്കളെ വേഗത്തില്‍ തിരിച്ചറിഞ്ഞ പൊലീസ് നേരെ കല്യാണവീട്ടിലേക്ക് തിരിച്ചു. കല്യാണച്ചെറുക്കനെയും കൂട്ടുകാരനെയും ബോളിവുഡ് സിനിമാ സ്‌റ്റൈലില്‍ ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

ഇത് രണ്ടാം തവണയാണ് ഇരുവരും മോഷണക്കേസില്‍ പിടിക്കപ്പെടുന്നത്. 
 പലതവണ പരിശീലനം നടത്തി, സ്ഥലത്തെ ട്രാഫിക് രീതികളും മനഃപാഠമാക്കിയാണ് ഇരുവരും മോഷ്ടിക്കാനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കളില്‍ നിന്നും കടംവാങ്ങിയ ബൈക്കിന്റെ നമ്പര്‍പ്ലേറ്റുകള്‍ മറച്ചാണ് സംഘം മോഷണം നടത്തിവന്നിരുന്നത്.  ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചതിച്ചത് ചേര്‍ത്തു നിര്‍ത്തേണ്ടവര്‍; മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ!?'; ബേപ്പൂരിലെ തോല്‍വിയില്‍ കോണ്‍ഗ്രസിനെതിരെ അന്‍വര്‍

കോടികൾ പിന്നിട്ട് ബെത്‌ലഹേം കുടുംബ യൂണിറ്റ്; 'ലിവിങ് ഇൻ മമിതാ യു​ഗ'മെന്ന് സോഷ്യൽ മീഡിയ

രണ്ടാം ടെസ്റ്റ് സെഞ്ച്വറി തൂക്കി ധ്രുവ് ജുറേല്‍; 500 വക്കിൽ ഇന്ത്യ

'എവിടെയോ ഞങ്ങൾക്ക് പിഴച്ചു, 11 വർഷത്തെ ദാമ്പത്യം അവസാനിച്ചു'; കുറിപ്പുമായി ജീവ

യശസ്വി രക്ഷപ്പെട്ടു! തല്ലിൽ ശിക്ഷ പിഴ