India

മൊബൈല്‍ ഫോണ്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി; നിക്ഷേപം ആകര്‍ഷിക്കും, തൊഴിലവസരം കൂടുമെന്ന് ധനമന്ത്രി

മൊബൈല്‍ ഫോണ്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി; നിക്ഷേപം ആകര്‍ഷിക്കും, തൊഴിലവസരം കൂടുമെന്ന് ധനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ഫോണിന്റെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉത്പാദനം വര്‍ധിപ്പിക്കാന്‍ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആഗോള ഉത്പാദക ശൃഖലയില്‍ ഇന്ത്യ ഭാഗമാവുന്നതോടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനാവുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.

മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, സെമി കണ്ടക്ടര്‍ പാക്കേജിങ് എന്നിവയുടെ നിര്‍മാണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി മുന്നോട്ടുവയ്ക്കുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

ചെറിയ മാറ്റങ്ങളോടെ ഈ പദ്ധതിയില്‍ തന്നെ മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മിക്കാനാവുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. ആഭ്യന്തര തലത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയിലൂടെ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനാവും. അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ധനമന്ത്രി അറിയിച്ചു. 

സംരഭകത്വമാണ് ഇന്ത്യയുടെ ശക്തി. കൂടുതല്‍ സംരഭകരെ സൃഷ്ടിക്കാന്‍ കൂടുതല്‍ പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കേണ്ടതുണ്ട്. സംരഭകരെ ആകര്‍ഷിക്കാന്‍ ഇന്‍വൈസ്റ്റ്‌മെന്റ് ക്ലിയറന്‍സ് സെല്ലിന് രൂപം നല്‍കുമെന്ന് ബജറ്റ് നിര്‍ദേശിക്കുന്നു.

നിക്ഷേപത്തിന് മുന്‍പ് നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കാന്‍ പാകത്തിനുളള സംവിധാനമാണ് ഒരുക്കുന്നത്. വാണിജ്യ, വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് 27300 കോടി രൂപ നീക്കിവെച്ചതായി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. റെയില്‍വേ ട്രാക്കിന് സമീപമുളള റെയില്‍വേയുടെ സ്ഥലത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമെന്നും നിര്‍മ്മല പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT