India

മോദി പരാജിതനായ പ്രധാനമന്ത്രി ; വനവാസത്തിന് സമയമായെന്ന് കോണ്‍ഗ്രസ്

മോദി ദുര്‍ബലനും പരാജിതനുമായ പ്രധാനമന്ത്രിയാണ്. ഉപവാസം നടത്തി നിസ്സഹായത പ്രകടിപ്പിക്കുന്നതിന് പകരം രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കാന്‍ കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഷ്ട്രീയ വനവാസത്തിന് സമയമായെന്ന് കോണ്‍ഗ്രസ്. മോദി ദുര്‍ബലനും പരാജിതനുമായ പ്രധാനമന്ത്രിയാണ്. ഉപവാസം നടത്തി നിസ്സഹായത പ്രകടിപ്പിക്കുന്നതിന് പകരം രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല  അഭിപ്രായപ്പെട്ടു. 

അവിശ്വാസപ്രമേയം കൊണ്ടുവരുന്നതില്‍ നിന്ന് പ്രതിപക്ഷത്തെ തടയാനായിരുന്നു പാര്‍ലമെന്റ് സ്തംഭന നാടകം. പാര്‍ലമെന്റ് സ്തംഭിപ്പിച്ച ബിജെപി രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ഒളിച്ചോടുകയാണെന്നും കോണ്‍ഗ്രസ് മാധ്യമവിഭാഗം തലവന്‍ കൂടിയായ സുര്‍ജേവാല കുറ്റപ്പെടുത്തി. 

പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് ബിജെപി ഉപവാസ സമരം നടത്തുന്നതിനെ പരിഹസിച്ചാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് ഉപവാസം നടത്തിയതിന് ബദലാണ് ബിജെപിയുടെ സമരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂരില്‍ മത്സരിക്കും, പാര്‍ട്ടിക്ക് എന്താണ് ദോഷം'; നിലപാടില്‍ ഉറച്ച് കെ സുധാകരന്‍

'ഞാന്‍ ഓടിളക്കി വന്നയാളല്ല, പത്തനാപുരം എന്‍എസ്എസ്സിന് 300 കോടിയുടെ ആസ്തി, ഇത് കൈക്കലാക്കാന്‍ നീക്കം'

സാധാരണ പ്രശ്നമെന്ന് കരുതരുത്; ഇവ വൻകുടൽ കാൻസറിന്റെ ലക്ഷണങ്ങളാകാം

'അച്ഛനും മകളും കൂടി ക്രെഡിറ്റ് അടിച്ചുമാറ്റി; പ്രതിഫലം പോലും തന്നില്ല; 'എന്‍ജോയ് എന്‍ജാമി'യെ ചൊല്ലി പോരടിച്ച് സന്തോഷ് നാരാണനും അറിവും

നാണംകെട്ട തോല്‍വിക്ക് രണ്ടാം പോരില്‍ 'ത്രില്ലര്‍' മറുപടി; ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍

SCROLL FOR NEXT