India

മോദി വിവരം കെട്ടവനും വാചകമടിക്കാരനുമെന്ന് കോണ്‍ഗ്രസ്; സാമ്പത്തിക മേഖല തകര്‍ത്തു

മോദി വെറും പൊങ്ങച്ചക്കാരനാണെന്നും വസ്തുകളും യാഥാര്‍ത്ഥ്യങ്ങളും മനസിലാക്കാതെ ചരിത്രത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്നും മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസ് - ബിജെപി നേതാക്കള്‍ തമ്മിലുള്ള വാക് പോര് തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വിവരംകെട്ടവനെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ. മോദിയുടെ തീരുമാനത്തെ തുടര്‍ന്നാണ് രാജ്യത്തെ സമ്പത്ത് വ്യവസ്ഥ താറുമാറായതെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

സാമ്പത്തിക വിഷയത്തില്‍ മാത്രമല്ല ചരിത്രനിന്ദയുമാണ് മോദിയുടെ കൈമുതല്‍. മോദിയുടെ തെറ്റായ സാമ്പത്തിക നയത്തെ തുടര്‍ന്ന് തൊഴിലില്ലായ്മ വര്‍ധിച്ചെന്നും വ്യാവസായിക വളര്‍ച്ചയില്‍ രാജ്യം പിന്നിലായെന്നും ആനന്ദ് ശര്‍മ വ്യക്തമാക്കി. 

മന്‍മോഹന്‍സിങ് സാമ്പത്തിക വിദഗദ്‌നായിരുന്നെങ്കില്‍ മോദി വെറും വാചകമടിക്കാരന്‍ മാത്രമാണെന്നും ആനന്ദ് ശര്‍മ ട്വിറ്ററില്‍ കുറിച്ചു. മോദി വെറും പൊങ്ങച്ചക്കാരനാണെന്നും വസ്തുകളും യാഥാര്‍ത്ഥ്യങ്ങളും മനസിലാക്കാതെ ചരിത്രത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്നും മുന്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT