India

മോദിക്കെതിരെ പ്രിയങ്ക വരുമോ?; വാരാണസിയില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു, കോണ്‍ഗ്രസിന് തിരിച്ചടി

മുന്‍ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാനും മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന ശ്യാം ലാല്‍ യാദവിന്റെ മരുമകള്‍ ശാലിനി യാദവാണ് വാരാണസിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാന്‍ ഒരുക്കമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര വ്യക്തമാക്കിയതിന് പിന്നാലെ, കോണ്‍ഗ്രസിന് തിരിച്ചടിയായി വാരാണസിയില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ രംഗത്തിറക്കുന്നത് സംബന്ധിച്ച് എസ്പി, ബിഎസ്പി കക്ഷികളുമായി കോണ്‍ഗ്രസ് യുപി ഘടകം രഹസ്യചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മോദിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികളെ ഒന്നടങ്കം ഒരുമിച്ച് അണിനിരത്തി ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ പ്രിയങ്കയെ വാരാണസിയില്‍ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് അണിയറ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഈ സാധ്യത തളളി എസ്പി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

മുന്‍ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാനും മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന ശ്യാം ലാല്‍ യാദവിന്റെ മരുമകള്‍ ശാലിനി യാദവാണ് വാരാണസിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി.തിങ്കളാഴ്ച വൈകീട്ട് സമാജ്് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നും എസ്പിയിലേക്ക് കൂടാരം മാറിയ ശ്യാലിനി യാദവിനെ വാരാണസിയില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി എസ്പി പ്രഖ്യാപിക്കുകയായിരുന്നു. 2017ല്‍ വാരാണസി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്യാലിനി യാദവ് പരാജയപ്പെട്ടിരുന്നു.

വാരാണസിയില്‍ എസ്പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ, പ്രിയങ്കയെ മുന്നില്‍ നിര്‍ത്തി മോദിയെയും ബിജെപിയെയും പ്രതിരോധത്തിലാക്കാമെന്ന കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ക്കാണ് തിരിച്ചടിയേറ്റത്. എസ്പിയെയും ബിഎസ്പിയെയും അനുനയിപ്പിച്ച് മോദിക്കെതിരെ  പൊതുസ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ നിര്‍ത്താനുളള കോണ്‍ഗ്രസിന്റെ ശ്രമങ്ങളാണ് പൊളിഞ്ഞത്. ഇതോടെ വാരാണസിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായാല്‍ മോദിക്കൊപ്പം എസ്പി സ്ഥാനാര്‍ത്ഥിയുടെ വെല്ലുവിളി കൂടി പ്രിയങ്ക നേരിടേണ്ടി വരും. 

കഴിഞ്ഞദിവസം രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വയനാട്ടില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പ്രിയങ്ക വാരാണസിയില്‍ സ്ഥാനാര്‍ത്ഥിയാകാനുളള സന്നദ്ധത ആവര്‍ത്തിച്ചത്. രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചാല്‍ മോദിക്കെതിരെ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണെന്നാണ് പ്രിയങ്ക വ്യക്തമാക്കിയത്. നേരത്തെ വാരാണസിയില്‍ മത്സരിക്കുന്ന കാര്യം പ്രിയങ്കയാണ് തീരുമാനിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. പിന്നീട് ഇക്കാര്യം സസ്‌പെന്‍സ് ആയിരിക്കട്ടെയെന്നും രാഹുല്‍ സൂചിപ്പിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പു കാലത്ത് ഉല്ലാസ യാത്ര, തോല്‍ക്കുമ്പോള്‍ നിലവിളി, രാഹുലിന്റെ ശ്രമം ജെന്‍സിയെ പ്രകോപിപ്പിക്കാന്‍; മറുപടിയുമായി ബിജെപി

മക്കയിൽ തീർത്ഥാടകനെ സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളി മാറ്റിയ സംഭവം; നടപടി സ്വീകരിച്ചതായി സൗദി (വിഡിയോ)

സുഖിപ്പിച്ചുനേടാന്‍ നോക്കുന്നത് ചതി, 'അതിദാരിദ്ര്യമുക്ത കേരളം' പെരുപ്പിച്ചുകാട്ടി അഞ്ചുവര്‍ഷം കൂടി ഭരണം തട്ടാനുള്ള ശ്രമം: സുരേഷ് ഗോപി- വിഡിയോ

ഒ​രു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അസ്ഥികൂടം കണ്ടെത്തി; പ്രവാസിയുടേതെന്ന് സ്ഥിരീകരിച്ച് സൗദി പൊലീസ്

'അത് അപമാനിക്കല്‍ തന്നെ'; മന്ത്രി സജി ചെറിയാനെതിരെ വേടന്‍

SCROLL FOR NEXT