India

'മോദിക്ക് താത്പര്യമില്ല'; ഭരണഘടന പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ചെന്ന് കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭരണഘടന അയച്ചുകൊടുത്തിട്ട് സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭരണഘടന അയച്ചുകൊടുത്തിട്ട് സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസ്. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് ഭരണഘടന അയച്ചുകൊടുത്തത്. ആമസോണ്‍ വഴിയാണ് ഭരണഘടന അയച്ചുകൊടുത്തത്. 

പ്രധാനമന്ത്രിയുടെ സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് ഇ ബ്ലോക്ക് അഡ്രസിലേക്കാണ് കോണ്‍ഗ്രസ് ഭരണഘടന അയച്ചുകൊടുത്തത്. അഡ്രസിലുള്ളവര്‍ സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കി ആമസോണ്‍ ഭരണഘടന കോണ്‍ഗ്രസിന് തന്നെ തിരിച്ചുനല്‍കി.

'പ്രിയപ്പെട്ട ഇന്ത്യക്കാരെ, ഞങ്ങള്‍ ശ്രമിച്ചു. പക്ഷേ മോദിജിക്ക് നമ്മുടെ ഭരണഘടനയോട് താത്പര്യമില്ല. എന്ന് കോണ്‍ഗ്രസ് ട്വിറ്ററില്‍ കുറിച്ചു. 

രാജ്യത്തെ വിഭജിക്കുന്നതിനിടെ സമയം കിട്ടുമ്പോള്‍ ഭരണഘടന വായിച്ചുപഠിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് മോദിക്ക് ഭരണഘടന അയച്ചുകൊടുത്തത്. 

'
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT