India

മോദിക്ക് നല്‍കുക കല്ലും മണ്ണും ചേര്‍ത്ത രസഗുള: മമത ബാനര്‍ജി 

താനുമായി ഊഷ്മളമായ ബന്ധമാണുളളത് എന്ന നടന്‍ അക്ഷയകുമാറുമായുളള അഭിമുഖത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിന് വീണ്ടും മറുപടി നല്‍കി മമത

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: താനുമായി ഊഷ്മളമായ ബന്ധമാണുളളത് എന്ന നടന്‍ അക്ഷയകുമാറുമായുളള അഭിമുഖത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിന് വീണ്ടും മറുപടി നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുന്‍പ് മോദി ബംഗാളില്‍ വന്നിട്ടില്ല. തെരഞ്ഞെടുപ്പില്‍ മോദിക്ക് ബംഗാളില്‍ നിന്ന് വോട്ടുവേണമെന്ന് മമത ബാനര്‍ജി വിമര്‍ശിച്ചു.

ബംഗാളില്‍ നിന്ന്  മോദിക്ക് രസഗുള നല്‍കും. ലഡുവിന് കശുവണ്ടി പരിപ്പും , ഉണക്കമുന്തിരിയും ഉപയോഗിക്കുന്നത് പോലെ കല്ലും മണ്ണുംചേര്‍ത്ത് മധുരപലഹാരങ്ങള്‍ ഉണ്ടാക്കി അദ്ദേഹത്തിന് നല്‍കും. അത് അദ്ദേഹത്തിന്റെ പല്ല് തകര്‍ക്കുമെന്നും ബംഗാളിലെ അസനോളില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മമത പറഞ്ഞു. 

കഴിഞ്ഞ ദിവസം അക്ഷയ് കുമാറുമായുളള അഭിമുഖത്തിലാണ് പ്രതിപക്ഷനിരയിലും സുഹൃത്തുക്കള്‍ ഉണ്ടെന്ന് മോദി പറഞ്ഞത്. ഇക്കൂട്ടത്തിലാണ് മമതയുമായുളള ഊഷ്മളമായ ബന്ധം മോദി വിശദീകരിച്ചത്. വര്‍ഷാവര്‍ഷം മമത കുര്‍ത്തകളും മധുരവും സമ്മാനമായി നല്‍കാറുണ്ടെന്ന് മോദി പറഞ്ഞു. ഇതിന് മറുപടിയായി കഴിഞ്ഞദിവസം തന്നെ മമത രംഗത്തുവന്നിരുന്നു. അതിഥികള്‍ക്ക് ചായയും രസഗുളയും സമ്മാനങ്ങളും നല്‍കാറുണ്ടെന്നും പക്ഷേ ഒരു വോട്ടുപോലും നല്‍കില്ലെന്നായിരുന്ന മമതയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് മോദിക്കെതിരെ മമത കൂടുതല്‍ കടുപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT