India

മോദിക്ക് നാലാം ക്ലീൻ ചിറ്റ്; രാഹുലിനെതിരായ ഹിന്ദു ന്യൂനപക്ഷ പരാമർശം ചട്ട ലംഘനമല്ല

രാഹുൽ ​ഗാന്ധിക്കെതിരായ പ്രസ്താവനയിൽ നരേന്ദ്ര മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽ​ഹി: രാഹുൽ ​ഗാന്ധിക്കെതിരായ പ്രസ്താവനയിൽ നരേന്ദ്ര മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. ഇത് നാലാം തവണയാണ് മോ​ദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകുന്നത്. 

അമേഠി കൂടാതെ വയനാട് സീറ്റില്‍ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ ഹിന്ദു ന്യൂനപക്ഷ സീറ്റ് തിരഞ്ഞെടുത്തുവെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ ഈ പ്രസ്താവന പെരുമാറ്റ ചട്ട ലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി പരാമര്‍ശം നടത്തിയത്.

നേരത്തെ പ്രചാരണത്തിനിടെ ഇന്ത്യയുടെ ആണവായുധം സംബന്ധിച്ച് നടത്തിയ പരാമർശം ചട്ട ലംഘനമല്ലെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇന്ത്യ ആണവ ശേഷി കൈവരിച്ചത് ദീപാവലിക്ക് പൊട്ടിക്കാനല്ല എന്നായിരുന്നു മോദിയുടെ പരാമർശം. 

മഹാരാഷ്ട്രയിൽ നടന്ന മറ്റൊരു റാലിയിലും വയനാട് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സമാന പരാമർശം മോദി നടത്തിയിരുന്നു. ഇതിനും ക്ലീൻ ചിറ്റായിരുന്നു. സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിച്ചു എന്ന പരാതിയിലും മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ തന്നെ ലാത്തൂരില്‍ വെച്ചാണ് കന്നി വോട്ടര്‍മാര്‍ ധീര ജവാന്മാര്‍ക്കായി വോട്ട് സമര്‍പ്പിക്കണമെന്ന് മോദി ആഹ്വാനം ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'