India

മോദിജീ കര്‍ഷകരേയും കെട്ടിപ്പിടിക്കാം...; പരിഹാസവുമായി രാഹുല്‍ ഗാന്ധി

നിങ്ങള്‍ സാധരണക്കാരനാണ് എന്ന് പറയുമ്പോഴും ഉന്നതരെ മാത്രം ആലിംഗനം ചെയ്യുന്നതിന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ് മോദിജീ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: താന്‍ സാധാരണക്കാരനാണെന്നും ചട്ടങ്ങള്‍ അറിയില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ ആലിംഗന നയതന്ത്രത്തെ പരിഹസിച്ച കോണ്‍ഗ്രസിന് മറുപടി നല്‍കിയപ്പോഴായിരുന്നു മോദി ഇത് പറഞ്ഞത്. 

നിങ്ങള്‍ സാധരണക്കാരനാണ് എന്ന് പറയുമ്പോഴും ഉന്നതരെ മാത്രം ആലിംഗനം ചെയ്യുന്നതിന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ് മോദിജീ... എന്ന് രാഹുല്‍ ഇതിന് മറുചോദ്യവുമായി രംഗത്ത് വന്നിരിക്കുകയാണ്. സാധാരണക്കാര്‍, കര്‍ഷകര്‍, ജവാന്മാര്‍, തൊഴിലാളികള്‍ എന്നിവരേയും ആലിംഗനം ചെയ്യുന്നത് പ്രധാനമാണെന്നും രാഹുല്‍ പറഞ്ഞു.

മോദിയുടെ ആലിംഗന നയതന്ത്രത്തെ പരിഹസിച്ച് നേരത്തെ കോണ്‍ഗ്രസ് ട്വിറ്ററില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്. ഇതിന് മുമ്പും രാഹുല്‍ മോദിയുടെ കെട്ടിപ്പിടുത്തത്തെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT