India

'മോദിയുടെ ആദ്യ തീരുമാനം രാജ്യത്തെ സംരക്ഷിക്കുന്നവര്‍ക്ക്'; രക്തസാക്ഷികളായ സൈനികരുടെ മക്കളുടെ സ്‌കോളര്‍ഷിപ്പ് ഉയര്‍ത്തി 

രക്തസാക്ഷികളായ സൈനികരുടെ മക്കള്‍ക്കുളള സ്‌കോളര്‍ഷിപ്പ് പദ്ധതിയായ പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ തുകയാണ് വര്‍ധിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ ആദ്യ തീരുമാനമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രക്തസാക്ഷികളായ സൈനികരുടെ മക്കള്‍ക്കുളള സ്‌കോളര്‍ഷിപ്പ് പദ്ധതിയായ പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ തുകയാണ് വര്‍ധിപ്പിച്ചത്. ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം അനുവദിച്ചിരുന്ന 2000 രൂപ സ്‌കോളര്‍ഷിപ്പ് 2500 രൂപയാക്കി  ഉയര്‍ത്തി. പെണ്‍കുട്ടികളുടേത് 2250 ല്‍ നിന്നും മൂവായിരവുമായാണ് ഉയര്‍ത്തിയത്. ദേശീയ പ്രതിരോധ ഫണ്ടില്‍ നിന്നുമാണ് ഈ തുക അനുവദിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ യോഗത്തിലാണ് സുപ്രധാന തീരുമാനം.

നക്‌സല്‍ ,ഭീകരാക്രമണങ്ങളില്‍ രക്തസാക്ഷികളായ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളെ ഉദ്ദേശിച്ച് വര്‍ഷം അഞ്ഞൂറ് സ്‌കോളര്‍ഷിപ്പുകള്‍ അധികം അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.ആദ്യ തീരുമാനം രാജ്യത്തെ സംരക്ഷിക്കുന്നവര്‍ക്ക് വേണ്ടിയെന്ന് മോദി പറഞ്ഞു.

ഇന്നലെയാണ് രണ്ടാം മോദി മന്ത്രിസഭ അധികാരമേറ്റത്. 25 ക്യാബിനറ്റ് മന്ത്രിമാരാണ് മന്ത്രിസഭയിലുളളത്. ഇന്ന് മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ആഭ്യന്തരം കൈകാര്യം ചെയ്യും. രാജ്‌നാഥ് സിങ്ങിനാണ് പ്രതിരോധം. ധനകാര്യം നിര്‍മ്മലാ സീതാരാമനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ