India

മോദിയുടെ ഉപദേശം കാറ്റില്‍പറത്തി; മമതയെ ശൂര്‍പ്പണഖയോട് താരതമ്യം ചെയ്ത് ബിജെപി എംഎല്‍എ

പാര്‍ട്ടി ജനപ്രതിനിധികള്‍ വിവാദ പ്രസ്താവനകളില്‍ നിന്നും അകന്നു നില്‍ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമാദിയുടെ ഉപദേശം കാറ്റില്‍ പറത്തി ബിജെപി എംഎല്‍എ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ട്ടി ജനപ്രതിനിധികള്‍ വിവാദ പ്രസ്താവനകളില്‍ നിന്നും അകന്നു നില്‍ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമാദിയുടെ ഉപദേശം കാറ്റില്‍ പറത്തി ബിജെപി എംഎല്‍എ. പാര്‍ട്ടി എംപിമാരുടെയും എംഎല്‍എമാരുടെയും വിവാദ പ്രസ്താവനകള്‍ ബിജെപിയെ പ്രതിരോധത്തിലാക്കുന്ന പശ്ചാത്തലത്തിലായിരുന്നു മോദിയുടെ നിര്‍ദേശം. ഈ നിര്‍ദേശം പുറത്ത് വന്ന് ദിവസങ്ങള്‍ക്കകമാണ് യോഗി ആദിത്യനാഥിന്റെ നാട്ടില്‍ നിന്നുളള എംഎല്‍എ മോദിയുടെ വാക്കുകളെ നിരാകരിച്ച് രംഗത്തുവന്നത്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് ബൈറിയയില്‍ നിന്നുളള ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. മമതയെ പുരാണത്തിലെ ശൂര്‍പ്പണഖയോട് താരതമ്യം ചെയ്ത എംഎല്‍എ ഇവരുടെ മൂക്ക് മോദിയും അമിത് ഷായും ചേര്‍ന്ന് ഛേദിക്കുമെന്നും കൂടി പറഞ്ഞ് ഒരു പടി കൂടി കടന്നു. കോണ്‍ഗ്രസ് രാവണനെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പശ്ചിമബംഗാളില്‍ തൃണമൂല്‍ അനുകൂലികള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുന്ന പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ പ്രതികരണം. ഇത് തടയുന്നതിന് മുഖ്യമന്ത്രിയായ മമത ഒന്നും തന്നെ ചെയ്യുന്നില്ലെന്നും എംഎല്‍എ ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT