India

മോദിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി; കര്‍ണാടകയില്‍ ബിജെപി തോറ്റമ്പുമെന്ന് പ്രകാശ് രാജ്

ലിംഗായത്ത് സമുദായത്തിന്റെ വോട്ട് കിട്ടുന്നതിനായി യദ്യൂരപ്പയെ ബിജെപി പന്ത്  തട്ടുന്നു - യദ്യൂരപ്പയെക്കാള്‍ ആയിരം മടങ്ങ് മികച്ച മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരൂ:  കര്‍ണാടക തെരഞ്ഞടുപ്പില്‍ വോട്ടര്‍മാര്‍ ബിജെപിയെ പാഠം പഠിപ്പിക്കുമെന്ന് നടന്‍ പ്രകാശ് രാജ്. ലിംഗായത്ത് സമുദായത്തിന്റെ വോട്ട് കിട്ടുന്നതിനായി യദ്യൂരപ്പയെ ബിജെപി പന്ത് തട്ടുകയാണെന്നും യദ്യൂരപ്പയെക്കാള്‍ ആയിരം മടങ്ങ് മികച്ച മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യയെന്നും ന്ടന്‍ പ്രകാശ് രാജ് പറഞ്ഞു.

ബിജെപിയുടെ പരാജയം കര്‍ണാടക തെരഞ്ഞടുപ്പോടെ ആരംഭിക്കും. 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി അധികാരത്തിലെത്തില്ല. രാജ്യത്തെ വര്‍ഗീയമായി വേര്‍തിരിക്കുകയാണ് അവരുടെ ലക്ഷ്യം. ഒരുമതത്തില്‍പ്പെട്ടവര്‍ മാത്രം ജീവിച്ചാല്‍ മതിയെന്നാണ് ഇവരുടെ നിലപാട്. ഇന്ത്യ ഒരു സെക്യുലര്‍ രാഷ്ട്രമാണ്. അത് ബിജെപി മറന്നുപോകുകയാണ്. സ്വന്തമായി ഒരു ആശയം പോലും മുന്നോട്ടുവെക്കാന്‍ ബിജെപിക്കാവില്ല. ആര്‍എസ്എസ് ഐഡിയോളജിക്കനുസരിച്ചാണ് രാജ്യത്ത് ഭരണം നടക്കുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.

കര്‍ണാടകയില്‍ അവസാനഘട്ട പ്രചാരണത്തിനായി മോദിയെത്തുമ്പോള്‍ വോട്ടര്‍മാരെ പരമാവധി ഭിന്നിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. യുപിയില്‍ സ്വന്തം മണ്ഡലത്തില്‍ പോലും വിജയിക്കാത്ത യോഗി എത്തിയാലും ഒരു സെക്യുലര്‍  സംസ്ഥാനമെന്ന നിലയില്‍ കര്‍ണാടകയില്‍ വിജയം കാണില്ല. യോഗിയും മോദിയും മത്സരിച്ച് അഭിനയിക്കുകയാണ്. ഇവരുടെ അഭിനയ മികവിന് ഓസ്‌കാറിനെക്കാള്‍ വലിയ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.

കര്‍ണാടകയില്‍ ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒരു റൗണ്ട് പ്രചാരണം പ്രകാശ് രാജ് പൂര്‍ത്തിയാക്കി. ജെഡിഎസിന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാല്‍ അവര്‍ ബിജെപിക്കൊപ്പം പോയേക്കുമെന്നും  കര്‍ണാടകത്തില്‍ ബിജെപി അധികാരത്തിലെത്തില്ലെന്ന് നൂറ് ശതമാനം ബോധ്യമാണെന്നും പ്രകാശ് രാജ് പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

21 ചരക്കു കപ്പലുകളും 611 ജീവനക്കാരും ഹോർമുസിൽ കുടുങ്ങി, ചർച്ചകളുമായി ഇന്ത്യ

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

SCROLL FOR NEXT