India

മോദിയുടെ നാട്ടില്‍ അംബേദ്ക്കറുടെ പ്രതിമക്ക് ചെരുപ്പുമാല

അതീവ സുരക്ഷാമേഖലയിലുള്ള അംബേദ്ക്കറുടെ പ്രതിമയില്‍ സമൂഹവിരുദ്ധര്‍ അഴിഞ്ഞാടിയത്. ബുധാനാഴ്ച രാത്രിയിലാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്; ഭരണഘടനാ ശില്‍പ്പി അംബേദ്ക്കറുടെ പ്രതിമ തകര്‍ക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടില്‍ അംബേദ്ക്കറുടെ പ്രതിമയില്‍ സാമൂഹ്യ വിരുദ്ധര്‍ ചെരുപ്പുമാല അണിയിച്ചതാണ് ഒടുവിലത്തെ സംഭവം.അതീവ സുരക്ഷാമേഖലയിലുള്ള അംബേദ്ക്കറുടെ പ്രതിമയിലാണ് സമൂഹവിരുദ്ധര്‍ അഴിഞ്ഞാടിയത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. പ്രശ്‌നം വഷളാവാതിരിക്കാന്‍ വലിയ പൊലീസ് സന്നാഹത്തെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പ്രതിമക്ക് പരിസരത്തും മറ്റിടങ്ങളിലും സിസി ടിവി ദൃശ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇരുട്ടായതിനാല്‍ ദൃശ്യങ്ങള്‍ വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു