India

മോദിയുടെ പേരിനൊപ്പം അശ്ലീല പദം; വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടറെ പുറത്താക്കി

കേന്ദ്ര മന്ത്രിസഭാ യോഗം സംബന്ധിച്ച വാര്‍ത്തയില്‍ പ്രധാനമന്ത്രിയുടെ പേര് നരേന്ദ്ര ബക്‌ചോദ് മോദി എന്ന് എഴുതിയ റിപ്പോര്‍ട്ടറെ ജോലിയില്‍ നിന്നും പുറത്താക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ യോഗം സംബന്ധിച്ച വാര്‍ത്തയില്‍ പ്രധാനമന്ത്രിയുടെ പേര് നരേന്ദ്ര ബക്‌ചോദ് മോദി എന്ന് എഴുതിയ റിപ്പോര്‍ട്ടറെ ജോലിയില്‍ നിന്നും പുറത്താക്കി വാര്‍ത്താ ഏജന്‍സി. പ്രധാനമന്ത്രിയുടെ പേരിനൊപ്പം അസ്ലീലപദം വന്നതിന് പിന്നാലെ പ്രതിഷേധം ഉയര്‍ന്നതോട ഐഎഎന്‍എസാണ്‌ തങ്ങളുടെ റിപ്പോര്‍ട്ടറെ പുറത്താക്കിയത്. 

മോദിയുടെ പേരിനൊപ്പം അശ്ലീല പദം വന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ റിപ്പോര്‍
ട്ടറെ പുറത്താക്കുകയായിരുന്നു. 

ഈ റിപ്പോര്‍ട്ടര്‍ക്കെതിരെ അന്വേഷണം നടത്തുകയാണ് എന്നും ഗുരുതര തെറ്റില്‍ സ്ഥാപനം നിരുപാതികം മാപ്പ് പറയുകയാണെന്നും ഐഎഎന്‍എസ് മാനേജിങ് എഡിറ്റര്‍ ഹാര്‍ദേവ് സനോത്ര പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം