ഫയല്‍ ചിത്രം 
India

മോദിയുടെ മണ്ഡലത്തില്‍ ബിജെപിക്ക് തിരിച്ചടി; എംഎല്‍സി തെരഞ്ഞെടുപ്പില്‍ എസ്പിക്ക് വിജയം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭ മണ്ഡലമായ വാരണാസിയില്‍ നടന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (എംഎല്‍സി) തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

Author : സമകാലിക മലയാളം ഡെസ്ക്

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭ മണ്ഡലമായ വാരണാസിയില്‍ നടന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ (എംഎല്‍സി) തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. രണ്ട് സീറ്റുകളും സമാജ്‌വാദി പാര്‍ട്ടി പിടിച്ചെടുത്തു. അധ്യാപകര്‍ക്കും ബിരുദധാരികള്‍ക്കും വേണ്ടി സംവരണം ചെയ്തിരുന്ന സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി തോല്‍വി ഏറ്റുവാങ്ങിയത്. 

ആഗ്രയിലും മീററ്റിലും ബിജെപി വിജയിച്ചു. എസ്പിയുടെ അശുതോഷ് സിന്‍ഹയാണ് ബിരുദധാരികളുടെ വാരണാസി സീറ്റില്‍ വിജയിച്ചത്. അധ്യാപകരുടെ സീറ്റില്‍ ലാല്‍ ബിഹാരി യാദവും വിജയിച്ചു. ഉത്തര്‍പ്രദേശിലെ 11 ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍