India

മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു, ക്രിപ്‌റ്റോ കറന്‍സി ആവശ്യപ്പെട്ട് ട്വീറ്റുകള്‍

സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ വക്താവ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. മണിക്കൂറുകള്‍ക്കകം തന്നെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ വക്താവ് അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്‌റ്റോ കറന്‍സിയിലൂടെ സംഭാവന ചെയ്യാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നു എന്ന് പറഞ്ഞുള്ള ട്വീറ്റാണ് ഹാക്കര്‍മാര്‍ മോദിയുടെ അക്കൗണ്ടില്‍ നിന്ന് ചെയ്തത്. 

2.5 മില്യണ്‍ ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് ഇത്. ഈ അക്കൗണ്ട് ജോണ്‍ വിക് ഹാക്ക് ചെയ്തിരിക്കുന്നു. ഞങ്ങള്‍ പേടിഎം മാള്‍ ഹാക്ക് ചെയ്തിട്ടില്ല എന്നതാണ് ഹാക്കര്‍മാര്‍ ചെയ്ത മറ്റൊരു ട്വീറ്റ്. പേടിഎം ഹാക്ക് ചെയ്ത് ഹാക്കര്‍ ഗ്രൂപ്പായ ജോണ്‍ വിക് ഡാറ്റ ശേഖരിച്ചതായി സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സൈബിള്‍ അവകാശപ്പെട്ടിരുന്നു. ഓഗസ്റ്റ് 30നായിരുന്നു ഇത്. എന്നാല്‍ അങ്ങനെയൊരു സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പേടിഎം പ്രതികരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ​ഗ​ഗൻ' റീ റിലീസ് തീയതി പുറത്ത്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ കോൾ; തെയ്യം കലാകാരന്റെ കെണിയിൽ കുരുങ്ങിയത് 17 സ്ത്രീകൾ