India

മോദിയെ ക്ഷണിച്ചിട്ടില്ല; അമീര്‍ഖാനും കപിലിനും ഗവാസ്‌കര്‍ക്കും ഇമ്രാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം

ഓഗസ്റ്റ് പതിനൊന്നാണ് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുക

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരങ്ങള്‍ക്കും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും ഇമ്രാന്‍ ഖാന്റെ സത്യച്ചടങ്ങിലേക്ക് ക്ഷണം. നടന്‍ ആമിര്‍ഖാന്‍, മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌ക്കര്‍, നവ്‌ജ്യോത് സിങ് സിന്ധു എന്നിവരെയാണ് ഇമ്രാന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഓഗസ്റ്റ് പതിനൊന്നാണ് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുക.

പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള സാര്‍ക് രാജ്യത്തലവന്‍മാരെ ഇമ്രാന്‍ ഖാന്‍ ക്ഷണിക്കുമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ പിറ്റിഐ തള്ളി. പാക് വിദേശകാര്യാലയവുമായി ചര്‍ച്ച ചെയ്തതിന് ശേഷമേ വിദേശത്ത് നിന്ന് വിശിഷ്ടവ്യക്തികളെ ക്ഷണിക്കുന്ന കാര്യം തീരുമാനിക്കൂവെന്ന് പിറ്റിഐ വക്താവ് ഫവാദ് ചൗധരി വ്യക്തമായിരുന്നു.

ജൂലൈ 25ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പിറ്റിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സീറ്റുകള്‍ പക്ഷെ പിറ്റിഐയ്ക്ക് നേടാനായില്ല. കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി മറ്റുപാര്‍ട്ടികളുമായി പിറ്റിഐ ചര്‍ച്ച നടത്തുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT