India

മോദിയെ വിമര്‍ശിച്ചു; കനയ്യ കുമാറിനെതിരെ കേസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ ബിഹാര്‍ കോടതിയില്‍ കേസ്

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ ബിഹാര്‍ കോടതിയില്‍ കേസ്. ബിജെപി ന്യൂനപക്ഷ സെല്‍ സംസ്ഥാന  വൈസ് പ്രസിഡന്റ് ടിതു ബത്‌വലാണ് കനയ്യ കുമാറിനെതിരെ പരാതി നല്‍കിയത്. 

ബിഹാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരാതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ ഉടന്‍ വാദം കേള്‍ക്കും. 

കഴിഞ്ഞ ദിവസം അഞ്ജുമന്‍ ഇസ്ലാമിയ ഹാളില്‍ കനയ്യ കുമാര്‍ നടത്തിയ പ്രസംഗം വിദ്വേഷജനകമായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന കനയ്യ കുമാര്‍ പാര്‍ട്ടി നടത്തിയ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ഈ പ്രസംഗമാണ് പരാതിക്കിടയാക്കിയിരിക്കുന്നത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബഗുസരായില്‍ നിന്നാണ് കനയ്യ മത്സരിക്കാനൊരുങ്ങുന്നത്. ആര്‍ജെഡി കോണ്‍ഗ്രസ് വിശാല സഖ്യം കനയ്യ കുമാറിനെ പിന്തുണയ്ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കനയ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ബിഹാറിലെ പാര്‍ട്ടി ഘടകത്തിന്റെ തീരുമാനത്തിന് ദേശീയ നേതൃത്വം പിന്തുണ നല്‍കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT