India

മോദിയെയല്ല, മതനിയമങ്ങളാണ് മുസ്ലിംകള്‍ അനുസരിക്കുന്നത്: വ്യക്തിനിയമ ബോര്‍ഡ് സെക്രട്ടറി

മോദിയെയല്ല, മതനിയമങ്ങളാണ് മുസ്ലിംകള്‍ അനുസരിക്കുന്നത്: വ്യക്തിനിയമ ബോര്‍ഡ് സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നതല്ല, മത നിയമങ്ങളാണ് രാജ്യത്തെ മുസ്ലിംകള്‍ അനുസരിക്കുന്നതെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സെക്രട്ടറി മൗലാന അബ്ദുല്‍ ഹമീദ് അന്‍സാരി. പുരുഷ രക്ഷിതാവില്ലാതെ മുസ്ലിം സ്ത്രീകള്‍ക്ക് ഹജ്ജിനു പോവാമെന്ന, പ്രധാനമന്ത്രിയുടെ മന്‍ കി ബാത് പ്രഖ്യാപനത്തോടു പ്രതികരിക്കുകായിരുന്നു അന്‍സാരി.

ഇതൊരു മതപരമായ കാര്യമാണ്. പാര്‍ലമെന്റില്‍ ബില്‍ പാസാക്കി നടപ്പാക്കാവുന്ന കാര്യമല്ല ഇതെന്ന് മൗലാന അബ്ദുല്‍ ഹമീദ് അന്‍സാരി പറഞ്ഞു. മത പണ്ഠിതന്മാര്‍ എന്തു പറയുന്നു എന്നു നോക്കിയാണ് രാജ്യത്തെ 99 ശതമാനം മുസ്ലിംകളും മതം അനുഷ്ഠിക്കുന്നത്, പ്രധാനമന്ത്രിയോ മറ്റാരെങ്കിലുമോ എന്തു പറയുന്നു എന്നു നോക്കിയല്ല. 

ഇസ്ലാം മത വിശ്വാസം അനുസരിച്ച് മൂന്നു ദിവസത്തില്‍ അധികമോ അല്ലെങ്കില്‍ 78 മൈലില്‍ കൂടുതല്‍ ദൂരമോ പുരുഷ രക്ഷിതാവില്ലാതെ സ്ത്രീകള്‍ക്കു സഞ്ചരിക്കാനാവില്ല. ഹജ്ജിനു മാത്രമല്ല, മറ്റൊരിടത്തേക്കും അങ്ങനെ പോവാനാവില്ലെന്ന് വ്യക്തിനിയമ ബോര്‍ഡ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ആണ്‍ പിന്തണയില്ലാത്തതോ ആണ്‍പിന്തുണയുണ്ടാക്കുന്നതിനുള്ള സാമ്പത്തിക ശേഷിയില്ലാത്തതോ ആയ സ്ത്രീകളെ ഹജ്ജ് ചെയ്യുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അന്‍സാരി പറഞ്ഞു. 

ഒറ്റയ്ക്കു ഹജ്ജിനു പോവുന്നവരെ നറുക്കെടുപ്പ് ഇല്ലാതെ തന്നെ തെരഞ്ഞെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നാണ് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പ്രഖ്യാപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം ചെയ്തു'; രാജ്യസഭയില്‍ ചിരി പടര്‍ത്തി ഖാര്‍ഗെയുടെ പ്രസംഗം

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

SCROLL FOR NEXT