India

'മോദിലൈ' ഡിക്ഷ്ണറിയില്‍ ഇല്ല; രാഹുലിന്റെ ട്വീറ്റ് വ്യാജം; വ്യക്തമാക്കി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി

പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരമായി നുണ പറയുന്നതിനാല്‍ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ മോദിലൈ എന്ന വാക്ക് ഉള്‍പ്പെടുത്തിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ മോദിലൈ എന്ന വാക്കുണ്ടെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ തങ്ങളുടെ ഡിക്ഷ്ണറിയില്‍ 'മോദിലൈ' എന്ന വാക്ക് ഇല്ലന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി അധികൃതര്‍. അത്തരത്തിലൊരു വാക്ക് ഡിക്ഷ്ണറിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്ത സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്നും അധികൃതര്‍ ഔദ്യോഗിക വിശദീകരണം നല്‍കി. 

കഴിഞ്ഞ ദിവസമാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരമായി നുണ പറയുന്നതിനാല്‍ ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ മോദിലൈ എന്ന വാക്ക് ഉള്‍പ്പെടുത്തിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. റഡാര്‍, ഡിജിറ്റല്‍ ക്യാമറ, ഇ മെയില്‍ വിവാദം എന്നിവയില്‍ മോദിയെ ട്രോളിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 

സത്യത്തെ രൂപം മാറ്റുന്നു എന്ന അര്‍ത്ഥത്തിലാണ് രാഹുലിന്റെ ട്വീറ്റിലെ ഓക്‌സ്‌ഫോര്‍ഡ് പേജില്‍ മോദിലൈ എന്ന വാക്കിന് അര്‍ത്ഥം നല്‍കിയിരിക്കുന്നത്. ഇത് വലിയ വിവാദമായിരുന്നു. ട്വീറ്റ് വന്നതിന് പിന്നാലെ തന്നെ സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്ന് രാഹുലിന് അറിയാമായിരുന്നെന്നും മോദിയെ കളിയാക്കുന്നതിനായാണ് ഇത്തരത്തില്‍ ട്വീറ്റിട്ടതെന്നുമാണ് ഒരു വിഭാഗം പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജഡ്ജിയുടെ മക്കള്‍ എങ്ങനെ ജിവിക്കണമെന്ന് തീരുമാനിക്കുന്നത് ഹര്‍ജിക്കാരന്‍ അല്ല'; മദ്യനയക്കേസില്‍ ജസ്റ്റിസ് സ്വര്‍ണകാന്ത തുടരും

മദ്യലഹരിയില്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍

വ്യാജ ജോലി വാഗ്ദാനം; യുവതികളെ കംബോഡിയയിലേക്ക് കടത്തി, കൊല്ലം സ്വദേശി പിടിയില്‍

'എസ്എച്ച്ഒക്കെതിരെ നടപടി ഇല്ലെങ്കില്‍ കമ്മീഷണര്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ';ഡിജിപിക്കും കമ്മീഷണര്‍ക്കും ആര്‍ ശ്രീലേഖയുടെ വാട്‌സ്ആപ്പ് സന്ദേശം

റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തില്‍; സ്‌ട്രോങ് റൂം തുറന്നിട്ടില്ല; വിശദീകരണവുമായി ജില്ലാ കലക്ടര്‍

SCROLL FOR NEXT