India

മോഹന്‍ ഭഗവതിന് ഹിന്ദുമതത്തെ കുറിച്ച് ഒന്നുമറിയില്ല; രാജ്യത്തെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ്-ബിജെപി ശ്രമിക്കുന്നു: ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി

മോഹന്‍ ഭഗവതിന് ഹിന്ദുമതത്തെ കുറിച്ച് ഒന്നുമറിയില്ല - രാജ്യത്തെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ്-ബിജെപി ശ്രമിക്കുന്നു- ഹിന്ദുത്വത്തിന് ഇവരുണ്ടാക്കുന്ന ക്ഷതം വളരെ വലുതാണ്

സമകാലിക മലയാളം ഡെസ്ക്

ആഗ്ര: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന് ഹിന്ദുമതത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. ആര്‍എസ്എസുകാര്‍ ഹിന്ദുക്കളെ സങ്കുചിതമനസ്‌കരാക്കുകയാണ്. ഇത്തരത്തില്‍ ഹിന്ദുമതത്തെ മലിനമാക്കുന്ന നിലപാടിനോട് ഹിന്ദുസന്യാസികള്‍ക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുകയെന്നതാണ് ആര്‍എസ്എസ് -ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത്. ഈയിടെയായി ഹിന്ദുത്വത്തിന് ഇവരുണ്ടാക്കുന്ന ക്ഷതം വളരെ വലുതാണ്. മോഹന്‍ ഭഗവത് പറയുന്നത് ഹിന്ദു കല്യാണമെന്നത് ഒരു ഉടമ്പടി മാത്രമാണെന്നാണ്. എന്നാല്‍ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അത് വളരെ പവിത്രമായ ഒന്നാണ്. 

ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു അഭിപ്രായം. എന്നാല്‍ ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന കാര്യത്തില്‍ ന്യായമില്ല. ഇത് സമൂഹത്തിന്റെ ഘടനയെ തകര്‍ക്കാന്‍ മാത്രമാണ് സഹായിക്കുക. രാജ്യത്തെ ചില ആശ്രമങ്ങളില്‍ നിന്നാണ് ബലാത്സംഗ വാര്‍ത്തകള്‍ വരുന്നത്. ഇത് ശുഭസൂചനയല്ല. എല്ലാ ആശ്രമങ്ങളും നിയമത്തിന്റെ കീഴില്‍ വരണം. ഇത്തരം കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം 

ബി.ജെ.പിയുടെ ദളിത് പ്രേമത്തിനെതിരെയും സ്വാമി രംഗത്തെത്തിയിരുന്നു. ഇവരുടെ ദളിത് പ്രേമം വെറും  തട്ടിപ്പാണെന്നായിരുന്നു സ്വരൂപാനന്ദ സരസ്വതിയുടെ അഭിപ്രായം. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ ദളിത് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോയത് വെറും രാഷ്ട്രീയ നാടകം മാത്രമാണ്. ദളിതരോട് അത്ര വിധേയത്വമുള്ളവരാണെങ്കില്‍ മുന്‍കൂട്ടി അറിയിച്ച് ശേഷം ഭക്ഷണം കഴിക്കാന്‍ പോകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ബദാം പാല്‍ കുടിക്കാറുണ്ടോ?; ആരോഗ്യഗുണങ്ങള്‍ ഇതൊക്കെ

തെലങ്കാനയില്‍ ബസ്സിന് പിന്നിലേക്ക് ടിപ്പര്‍ലോറി ഇടിച്ചുകയറി; 24 മരണം; മരിച്ചവരില്‍ മൂന്ന് മാസം പ്രായമായ കുട്ടിയും; വിഡിയോ

'ആ സൂപ്പർ താരത്തിന്റെ ഏഴ് മാനേജർമാർ അന്ന് എന്നെ ചീത്ത വിളിച്ചു; അതോടെ ആ സിനിമ തന്നെ ഞാൻ വേണ്ടെന്ന് വച്ചു'

ധനാഗമനം, വിദ്യാഗുണം, വിവാഹം, വിദേശവാസ യോഗം; ഈ നക്ഷത്രക്കാര്‍ക്ക് നല്ല ആഴ്ച

SCROLL FOR NEXT