India

മോഹന്‍ ഭഗവതിന്റെ അകമ്പടി വാഹനമിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന് അകമ്പടി സേവിച്ച കാര്‍ ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് ആറ് വയസുകാരന്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന് അകമ്പടി സേവിച്ച കാര്‍ ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് ആറ് വയസുകാരന്‍ മരിച്ചു. ബുധനാഴ്ച രാത്രി രാജസ്ഥാനിലെ അല്‍വാറിലായിരുന്നു സംഭവം. മണ്ഡവാര്‍ സ്വദേശി സച്ചിനാണ് മരിച്ചത്. പരുക്കേറ്റ സച്ചിന്റെ മുത്തച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിജാരയില്‍ പൊതുച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മോഹന്‍ ഭഗവത് മടങ്ങുമ്പോഴായിരുന്നു അപകടം. അദ്ദേഹത്തിന് അകമ്പടി സേവിച്ച വാഹനങ്ങളില്‍ ഒന്ന് സച്ചിനും മുത്തച്ഛനും സഞ്ചരിച്ച ഇരുചക്ര വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

സംഭവത്തില്‍ കാര്‍ െ്രെഡവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായും വാഹനം ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും മാണ്ഡവാര്‍ എസ്‌ഐ റാംസ്വരൂപ് ബൈരവ പറഞ്ഞു. ഇസഡ് പ്ലസ് സുരക്ഷ ഉള്ള ആളാണ് മോഹന്‍ ഭഗവത്. പത്തോളം കാറുകളാണ് അദ്ദേഹത്തിന് അകമ്പടി സേവിച്ചിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT