മരിച്ച ശക്തി മാലിക്, തേജസ്വി യാദവ്‌ 
India

മൽസരിക്കാൻ സീറ്റിന് 50 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന് ആരോപണം : ദലിത് നേതാവ് വീടിനുള്ളിൽ വെടിയേറ്റു മരിച്ചു ; തേജസ്വി യാദവിനും സഹോദരനുമെതിരെ കേസ്

ബൈക്കിലെത്തിയ മൂന്നു പേർ വീട്ടിൽ കടന്ന്, ഉറങ്ങിക്കിടക്കുകയായിരുന്ന മാലിക്കിനെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാൻ ആർജെഡി നേതാവ് തേജസ്വി യാദവ് പണം ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയ ദലിത് നേതാവ് വീടിനുള്ളിൽ വെടിയേറ്റു മരിച്ചു. ആർജെഡി എസ്‍‍‍സി/എസ്ടി സെൽ സംസ്ഥാന പ്രസിഡന്റായിരുന്ന ശക്തി മാലിക് (37) ആണ് പുർണിയയിലെ വീട്ടിൽ വെടിയേറ്റ് മരിച്ചത്. 

തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന് സീറ്റ് ലഭിക്കാൻ ആർജെഡി നേതാവ് തേജസ്വി യാദവ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടു എന്നായിരുന്നു ശക്തി മാലിക് വെളിപ്പെടുത്തിയത്. ആരോപണത്തെ തുടർന്ന് ആർജെഡി എസ്‍‍‍സി/എസ്ടി സെൽ സംസ്ഥാന പ്രസിഡന്റായിരുന്ന ശക്തി മാലിക്കിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

ബൈക്കിലെത്തിയ മൂന്നു പേർ വീട്ടിൽ കടന്ന്, ഉറങ്ങിക്കിടക്കുകയായിരുന്ന മാലിക്കിനെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം മാലിക്കിനെ തേജസ്വി യാദവ് ജാതീയമായി അധിക്ഷേപിക്കുന്നതും ഇല്ലാതാക്കുമെന്നു പറയുന്നതുമായ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് തേജസ്വി യാദവ്, സഹോദരൻ തേജ് പ്രതാപ് എന്നിവർ ഉൾപ്പെടെ ആറുപേർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ ശക്തി മാലിക്, റാണി​ഗഞ്ച് സീറ്റിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT