'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

യുപിഎ സര്‍ക്കാരിനെതിരെയായിരുന്നു എംപിയുടെ പരാമര്‍ശം.
aiadmk mp m thambidurai gets agitated with john brittas in the rajyasabha
പ്രസംഗത്തിനിടയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയോട് ക്ഷുഭിതനാവുന്ന വിഡിയോയാണ് വൈറലായത്screen grab
Updated on
1 min read

ന്യൂഡല്‍ഹി: നീറ്റ് വിഷയില്‍ രാജ്യസഭയില്‍ സംസാരിച്ച എഐഎഡിഎംകെ എംപി തമ്പി ദുരൈയുടെ പ്രസംഗം വൈറലാവുന്നു. പ്രസംഗത്തിനിടയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയോട് ക്ഷുഭിതനാവുന്ന വിഡിയോയാണ് വൈറലായത്.

നീറ്റ് പരീക്ഷയെ എഐഡിഎംകെ ശക്തമായി എതിര്‍ക്കുന്നുവെന്നും 2017 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ തങ്ങള്‍ എതിര്‍ത്തിരുന്നുവെന്നുമാണ് തമ്പിദുരൈ സഭയില്‍ പറഞ്ഞത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത നടത്തിയ ചില ഇടപെടലുകളെ കുറിച്ചും തമ്പിദുരൈ പരാമര്‍ശിച്ചു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി പുരട്ചി തലവി 'അമ്മ' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു പ്രസംഗിച്ചത്.

പ്രസംഗത്തിനിടെ ജോണ്‍ ബ്രിട്ടാസ് മൂന്ന് തവണ തമ്പിദുരൈയോട് 'which amma' ആവര്‍ത്തിച്ച് ചോദിച്ചു. മൂന്നാമത്തെ ചോദ്യത്തിന് മറുപടിയായാണ് തമ്പിദുരൈ 'your amma' എന്ന് മറുപടി നല്‍കി.

ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 2010 ലാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആദ്യമായി നീറ്റ് പരീക്ഷ നോട്ടിഫൈ ചെയ്തതെന്നും 2012-13 കാലഘട്ടത്തില്‍ കോണ്‍ഗ്രസും ഡിഎംകെയും ചേര്‍ന്നാണ് ഇത് നടപ്പിലാക്കിയതെന്നുമാണ് തമ്പിദുരൈ പാര്‍ലമെന്റില്‍ പറഞ്ഞത്. യുപിഎ സര്‍ക്കാരിനെതിരെയായിരുന്നു എംപിയുടെ പരാമര്‍ശം.

നീറ്റ് പരീക്ഷ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയപ്പോള്‍, 2014 ജൂണിലും 2015 ഒക്ടോബറിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയലളിത കത്തയക്കുകയും പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. ജയലളിതയെ 'അമ്മ' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു എംപി സംസാരിച്ചത്. എന്നാല്‍ തമ്പിദുരൈ പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ സഭയിലെ ഏതാനും നേതാക്കള്‍ ജോണ്‍ ബ്രിട്ടാസ് എംപിക്ക് നല്‍കിയ മറുപടിയില്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തു.

aiadmk mp m thambidurai gets agitated with john brittas in the rajyasabha
'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി
aiadmk mp m thambidurai gets agitated with john brittas in the rajyasabha
'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി
Summary

AIADMK mp m thambidurai gets agitated with john brittas in the rajyasabha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Sreekumaran Thampi
John Brittas
m a baby, John Brittas
Delhi Police enters AKG Bhavan to arrest SFI leader Aishe Ghosh
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com