India

യാത്രക്കാരായ കമിതാക്കളുടെ പ്രണയ നിമിഷങ്ങൾ പോൺ സൈറ്റിൽ; ഡൽഹി മെട്രോയ്ക്ക് തലവേദന; അന്വേഷണം

മെട്രോ ട്രെയിൻ യാത്രക്കാരായ കമിതാക്കളുടെ പ്രണയ നിമിഷങ്ങളുടെ സിസിടിവി വീഡിയോ ദ‌ൃശ്യങ്ങൾ പോൺ സൈറ്റിൽ എത്തിയത് അന്വേഷിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂ‍ഡൽഹി: മെട്രോ ട്രെയിൻ യാത്രക്കാരായ കമിതാക്കളുടെ പ്രണയ നിമിഷങ്ങളുടെ സിസിടിവി വീഡിയോ ദ‌ൃശ്യങ്ങൾ പോൺ സൈറ്റിൽ എത്തിയത് അന്വേഷിക്കും. മെട്രോ ജീവനക്കാരിലാരോ ഒരാൾ സിസിടിവി ദൃശ്യങ്ങൾ തന്റെ സ്‌മാർട്ട് ഫോണിൽ റെക്കോർഡ് ചെയ്‌ത് പോൺ സൈറ്റിൽ പ്രസിദ്ധീകരിച്ചെന്നാണ് സംശയം. സംഭവം ഡൽഹി മെട്രോ അധികൃതർക്ക് തലവേദനയായി മാറി. ഇതേത്തുടർന്ന് അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കമിതാക്കൾ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ പൊതുഗതാഗത സംവിധാനത്തിലുണ്ടായ ഈ വീഴ്ച വലിയ നാണക്കേടാണ് ഡൽഹി മെട്രോ അധികൃതർക്ക് ഉണ്ടാക്കിയിരിക്കുന്നത്. മെട്രോയുടെ കൺട്രോൾ റൂമിൽ നിന്നാണ് സിസിടിവി ദൃശ്യങ്ങൾ പകർത്തിയതെന്ന് വ്യക്തമായി. ജൂലൈ 18ന് ഉച്ചയ്ക്ക് 2.22 ന് മെട്രോയിൽ യാത്ര ചെയ്ത കമിതാക്കളുടെ ദൃശ്യമാണ് ചോർന്നത്.

പോൺ സൈറ്റിൽ പ്രസിദ്ധീകരിച്ച വീഡിയോ ഇതിനോടകം പതിനായിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞതായാണ് റിപ്പോർട്ട്. സംഭവത്തിൽ കുറ്റക്കാരനായ ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് ഡിഎംആർസി വ്യക്തമാക്കി.

മെട്രോയിൽ സിസിടിവി സ്ഥാപിച്ചിരിക്കുന്നത് യാത്രക്കാരുടെ സുരക്ഷിതത്വത്തിനാണെന്നാണ് ഡിഎംആർസി പറയുന്നത്. യാത്രക്കാരുടെ സ്വകാര്യതയ്ക്ക് യാതൊരു തകരാറും സംഭവിക്കില്ലെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ സ്വകാര്യത സംബന്ധിച്ച് വലിയ ആശങ്കയാണ് യാത്രക്കാർക്കിടയിൽ ഉണ്ടായിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍