ഫയല്‍ ചിത്രം 
India

യുപിഎസ്സി 44 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു 

കേന്ദ്ര സർക്കാരിന്റെ വിവിധ തസ്തികകളിൽ 44  ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ തസ്തികകളിൽ 44  ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോര്‍മാന്‍, സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് അസിസ്റ്റന്റ് പ്രൊഫസര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്കായി യു.പി.എസ്.സിയുടെ http://upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഫോര്‍മാന്‍ (കേന്ദ്ര പ്രതിരോധ വകുപ്പ്)- 5 ഒഴിവുകള്‍, സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (ഇലക്ട്രോണിക്‌സ്)- 5, സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (മെറ്റലര്‍ജി)-1, സ്‌പെഷ്യല്‍ അസിസ്റ്റന്റ് പ്രൊഫസര്‍-33 എന്നിങ്ങനെയാണ് ഒഴിവുകള്‍.ബി.ഇ/ ബിടെക്, എം.ബി.ബി.എസ്, പിജി/ ഡിപ്ലോമ എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓരോ തസ്തികയ്ക്കും വേണ്ട വിദ്യാഭ്യാസ യോഗ്യത വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 29. ഹാര്‍ഡ് കോപ്പികള്‍ അയക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30 ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി