പ്രതീകാത്മക ചിത്രം 
India

യുപിയില്‍ ബൈക്കില്‍ എത്തിയ സംഘം ബിജെപി നേതാവിനെ വെടിവച്ചുകൊന്നു

യുപിയില്‍ ബൈക്കില്‍ എത്തിയ സംഘം ബിജെപി നേതാവിനെ വെടിവച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപി പ്രാദേശിക നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ പിടിയിലായതായി പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി ഫൈസാബാദിലാണ് കൊലപാതകം നടന്നത്. ബിജെപി പ്രാദേശിക നേതാവ് ഡികെ ഗുപ്ത സ്വന്തം കടയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ബൈക്കില്‍ എത്തിയ സംഘം വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ഗുപ്തയെ കുടുംബാംഗങ്ങള്‍ ആഗ്രയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെയെത്തും മുമ്പ് മരിച്ചു. 

ബൈക്കില്‍ എത്തിയത് എന്നു  കരുതുന്ന മൂന്നു പേരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. കുടുംബാംഗങ്ങള്‍ നല്‍കിയ മൊഴി അനുസരിച്ചാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്കു ഗുപ്തയോട് ശത്രുത ഉള്ളതായാണ് കുടുംബാംഗങ്ങളുടെ മൊഴി.

സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടോയെന്നു വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT