ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഞ്ജലി ചവിട്ടേറ്റു വീണതിനുശേഷം പൊലീസ് ഗൗരവിനെ ബലം പ്രയോഗിച്ചു സ്റ്റേഷനിലേക്ക് കൊണ്ട് പോയി.
 pregnant woman
A pregnant woman in Uttar Pradesh died after an alleged police assault, while her newborn remains criticalRepresentative
Edited By:
Updated on
1 min read

ഫിറോസാബാദ്: ഉത്തർപ്രദേശിൽ പൊലീസുകാരുടെ ചവിട്ടേറ്റ ഗർഭിണി പ്രസവത്തിന് പിന്നാലെ മരിച്ചു. ഫിറോസാബാദിലെ ലഭാവ ഗ്രാമവാസിയായ അഞ്ജലി വർമ (28)യാണ് മരിച്ചത്. യുവതി ജന്മം നൽകിയ കുഞ്ഞിന്റെ നില ​ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ രണ്ട് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

 pregnant woman
ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ


ഗ്രാമത്തിൽ നടന്ന ഒരു മോഷണവുമായി യുവതിയുടെ ഭർത്താവിന് ബന്ധമുണ്ടെന്നുള്ള സംശയത്തിലാണ് പൊലീസ് ഞായറാഴ്ച രാത്രി 11.45 ഓടെ വീട്ടിലെത്തിയത്. ഭർത്താവായ ​ഗൗരവിനെ ചോദ്യം ചെയ്യാനായി പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനിടെ ഭർത്താവിന്റെ കൈകൾ പിടിച്ച് വെച്ച് താൻ പൂർണ ​ഗർഭിണിയാണെന്നും സ്റ്റേഷനിലേക്ക് കൊണ്ട് പോകരുതെന്നും യുവതി കരഞ്ഞ് പറഞ്ഞു. എന്നാൽ ഇത് കേൾക്കാൻ പൊലീസ് തയ്യാറായില്ല.

 pregnant woman
മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

ഇതിനെത്തുടർന്ന് സ്ഥലത്തു ഉന്തും തള്ളലുമുണ്ടാകുകയും യുവതിയുടെ വയറ്റിൽ പൊലീസ് സംഘത്തിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ധർമപാൽ സിങ് ചവിട്ടുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. അഞ്ജലി ചവിട്ടേറ്റു വീണതിനുശേഷം പൊലീസ് ഗൗരവിനെ ബലം പ്രയോഗിച്ചു സ്റ്റേഷനിലേക്ക് കൊണ്ട് പോയി.

 pregnant woman
വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

തുടർന്ന് യുവതിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകിയതിന് തൊട്ടുപിന്നാലെ യുവതി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യ നിലയും ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 pregnant woman
ബൈക്ക് യാത്രികയെ ഇടിച്ചിട്ട കേസ്: പ്രതി കല്യാണ്‍ ബൈന്‍സ്‌‍ല പിടിയില്‍; വധശ്രമത്തിന് കേസ്
Summary

A pregnant woman in Uttar Pradesh died after an alleged police assault, while her newborn remains critical

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com