പ്രതീകാത്മക ചിത്രം 
India

യുപിയില്‍ വീണ്ടും ക്രൂരത, പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാര്‍ക്ക് നേര്‍ക്ക് അജ്ഞാതന്റെ ആസിഡ് ആക്രമണം

എട്ടിനും 16 നും ഇടയില്‍ പ്രായമുള്ള മൂന്നു പെണ്‍കുട്ടികള്‍ക്കു നേര്‍ക്ക് അജ്ഞാതനായ അക്രമി ആസിഡ് ഒഴിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ദലിത് പെണ്‍കുട്ടികള്‍ക്ക് നേരെ വീണ്ടും ആക്രമണം. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുപിയിലെ ഗോണ്ട ജില്ലയില്‍ രാവിലെയായിരുന്നു സംഭവം. 

എട്ടിനും 16 നും ഇടയില്‍ പ്രായമുള്ള മൂന്നു പെണ്‍കുട്ടികള്‍ക്കു നേര്‍ക്ക് അജ്ഞാതനായ അക്രമി ആസിഡ് ഒഴിക്കുകയായിരുന്നു. കുട്ടികളെ ഗോണ്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മുതിര്‍ന്ന കുട്ടിക്ക് 30 ശതമാനവും ഇളയ കുട്ടികള്‍ക്ക് 10 മുതല്‍ 20 ശതമാനവും പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ട്. ഗോണ്ടയിലെ പരസ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ആക്രമണം നടന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന