India

യുപിയില്‍ ഹിന്ദുപെണ്‍കുട്ടികള്‍ക്ക്  റൈഫിള്‍ പരിശീലനവുമായി സംഘ്പരിവാര്‍ 

ആഗ്രയില്‍ വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിലാണ് ആയുധ പരിശീലനം

Author : സമകാലിക മലയാളം ഡെസ്ക്

ആഗ്ര: വ്യത്യസ്ത പ്രായത്തിലുള്ള വനിതകള്‍ക്ക് ആയൂധപരിശീലനവുമായി സംഘ്പരിവാര്‍ സംഘടന. ആഗ്രയില്‍ വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിലാണ് ആയുധ പരിശീലനം

ദുര്‍ഗവാഹിനി ക്യാംപിലാണ് സ്ത്രീകള്‍ക്ക് സ്വയം രക്ഷയ്ക്കായി റൈഫിള്‍ പരിശീലനം ഉള്‍പ്പടെ നല്‍കുന്നത്. ഹിന്ദുസമുദായത്തിന്റെ സംരക്ഷണത്തിനായാണ് ആയുധപരിശീലനം നടത്തുന്നതെന്നും ക്യാംപംഗങ്ങള്‍ പറയുന്നു. 

മധ്യപ്രദേശില്‍ മാരകായുധങ്ങളുമായി ബംജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ലവ് ജിഹാദും ദേശദ്രോഹ വിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന്റെ ഭാഗമായാണ് പരിശീലനമെന്നാണ് ബജ്രംഗ് ദളിന്റെ വിശദീകരണം. തുറസായ സ്ഥലത്ത് തോക്ക് എങ്ങനെ പിടിക്കണം എന്ന് യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്ന ബജ്രംഗ് ദളിന്റെ മുതിര്‍ന്ന നേതാക്കളുടെ ചിത്രങ്ങള്‍ പുറത്തുവന്നു. ഇതിന് മുമ്പം ബജ്രംഗ് ദള്‍ രാജ്യത്തിന്റെ പലഭാഗത്തായി ആയുധ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ലവ് ജിഹാദിനെ പ്രതിരോധിക്കാന്‍ ഗുജറാത്തിലെ യുവാക്കള്‍ക്ക് ശൂലങ്ങള്‍ നല്‍കിയത് വിവാദമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT