ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റതോടെ മാംസാഹാരം കിട്ടാത്ത സ്ഥിതി തുടരുകയാണ്. അറവ് ശാലകള്‍ എല്ലാം അടച്ചുപൂട്ടണമെന്ന് കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇതിനകം തന്നെ സംസ്ഥാനത്തെ ഭൂരിഭാഗം അറവുശാലകളും പൂട്ടി. മീനും ചിക്കനും മുട്ടയും വില്‍ക്കുന്നതിനും സര്‍ക്കാരിന്റെ അപ്രഖ്യാപിത വിലക്ക് തുടരുകയാണ്.
സര്‍ക്കാര്‍ വിലക്കിനെതിരെ ഇന്ന സംസ്ഥാനത്തെ ലൈസന്‍സുള്ള മാസംക്കടക്കാര്‍ സമരത്തിലാണ്. ഇനി പൂട്ടാനുള്ളത് ഇരുപത് ശതമാനം കടകള്‍ മാത്രമാണുള്ളതെന്നാണ് സമരക്കാര്‍ പറയുന്നത്. കടകളില്‍ സൂക്ഷിച്ച മാംസം വില്‍ക്കാന്‍ പോലും അനുമതിയില്ലെന്നും കടക്കാര്‍ പറയുന്നു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ പശുക്കടത്ത് തടയുക മാത്രമല്ല അറവുശാലകള്‍ അടച്ചുപൂട്ടുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അറവുശാലകളും പശുക്കടത്തും മാത്രമല്ല സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. നിയമാനുസൃതം വില്‍ക്കാന്‍ അനുമതിയു്ള്ള മീന്‍ കച്ചവടവും മാട്ടിറച്ചി വില്‍പ്പനയും തടയാനുള്ള തീരുമാനംം മുസ്ലീങ്ങളെ ഉപദ്രവിക്കുന്നതിന്റെ ഭാഗമാണമെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം.
ഇറച്ചി ലഭിക്കാത്തതിനെ തുടര്‍ന്ന സംസ്ഥാനത്തെ പച്ചക്കറിയുടെ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. വരും നാളുകളില്‍ സര്‍ക്കാര്‍ നടപടികള്‍ തുടരുമെന്നിരിക്കെ യുപിയില്‍ എല്ലാവരും സസ്യാഹാരം കഴിക്കേണ്ടി വരുമെന്നാണ് മാംസാഹാകികള്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates