പ്രതീകാത്മക ചിത്രം 
India

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു, മൃതദേഹം ക്ലിനിക്കിന് വെളിയില്‍ തളളി; വ്യാജ വനിതാ ഡോക്ടര്‍ ഒളിവില്‍

ഉത്തര്‍പ്രദേശില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. മൃതദേഹങ്ങള്‍ ക്ലിനിക്കിന് വെളിയില്‍ തളളിയ ശേഷം വ്യാജ ഡോക്ടര്‍ പ്രദേശത്ത് നിന്ന് കടന്നുകളഞ്ഞു. പ്രതിക്കായുളള തെരച്ചില്‍ ആരംഭിച്ചതായി യുപി പൊലീസ് അറിയിച്ചു.

നോയിഡയിലെ മാമുരയിലെ വ്യാജ ക്ലിനിക്കില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചികിത്സ തേടി ക്ലിനിക്കില്‍ എത്തിയ 27കാരിയും നവജാതശിശുവുമാണ് പ്രസവത്തിനിടെ മരിച്ചത്. ചികിത്സാപിഴവ് മൂലമാണ് ഇരുവരും മരിച്ചതെന്ന് പൊലീസ് പറയുന്നു. വ്യാജ വനിതാ ഡോക്ടറുടെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

ഇരുവരുടെയും മൃതദേഹങ്ങള്‍ വെളിയില്‍ തളളിയ ശേഷം ക്ലിനിക്ക് പൂട്ടിയാണ് പ്രതി കടന്നുകളഞ്ഞത്. യുവതിയുടെ ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. വാടക വീട്ടിലാണ് കുടുംബം കഴിയുന്നതെന്നും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT