India

യുപിയില്‍ ബീഫിന് യോഗിയുടെ പൂട്ട് വീഴുന്നു

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ അറവുശാലകള്‍ അടച്ചുപൂട്ടാനുള്ള പദ്ധതി രൂപീകരിക്കാന്‍ പോലീസ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ അറവുശാലകള്‍ അടച്ചുപൂട്ടാനുള്ള പദ്ധതി രൂപീകരിക്കാന്‍ പോലീസ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനപത്രികയില്‍ അറവുശാലകള്‍ മുഴുവന്‍ അടച്ചുപൂട്ടുമെന്നായിരുന്നു വാഗ്ദാനം.

പശുക്കളെ കടത്തിക്കൊണ്ടു പോകുന്നത് നിരോധിക്കാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. പശുക്കടത്ത് പാലുല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളെ ബാധിക്കും എന്നതാണ് കാരണം. ബിജെപിയുടെ വാഗ്ദാനപ്രകാരം നിയമവിരുദ്ധമായ അറവുശാലകള്‍ പൂട്ടുമെന്നായിരുന്നു. എന്നാലിപ്പോള്‍ എത്തരത്തിലുള്ള അറവുശാലകളാണ് പൂട്ടാന്‍ പോകുന്നത് എന്നതിനെപ്പറ്റി വിശദീകരിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT