India

യുവതികളുടെ നഗ്‌നചിത്രങ്ങള്‍ വാട്‌സാപ്പില്‍, കുരുക്ക് , ഹണിട്രാപ്പില്‍പ്പെട്ട് മുന്‍മന്ത്രിക്ക് പോയത് 10 കോടി ; രണ്ട് എംഎല്‍എമാരടക്കം നിരവധിപേര്‍ കുടുങ്ങി

അശ്ലീല ക്ലിപ്പിലുള്ള എംഎല്‍എയില്‍ നിന്ന് 10 കോടി രൂപയാണ് സംഘം കൈപ്പറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു :  പെണ്‍കെണി ( ഹണിട്രാപ്പില്‍)യില്‍പ്പെട്ട് മുന്‍മന്ത്രിക്ക് നഷ്ടമായത് 10 കോടി രൂപ. 35 കോടിയില്‍ തുടങ്ങിയ വിലപേശലാണ് 10 കോടിയിലെത്തി നിന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ പുറത്തിറങ്ങിയ അശ്ലീല ക്ലിപ്പിലുള്ള എംഎല്‍എയില്‍ നിന്ന് 10 കോടി രൂപയാണ് സംഘം കൈപ്പറ്റിയത്. കഴിഞ്ഞദിവസം ബിജെപി എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട എട്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.  

ട്രാപ്പില്‍ കുരുങ്ങിയ ഗദഗ് ജില്ലയില്‍ നിന്നുള്ള എംഎല്‍എയാണ് പരാതിയുമായി മുന്നോട്ടുവന്നത്. മുന്‍ മന്ത്രി കൂടിയായ ഇദ്ദേഹം മാത്രമാണ് പരാതി നല്‍കാന്‍ തയാറായതെന്ന് പൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. അതേ സമയം സംസ്ഥാനത്ത് ഉടനീളം വ്യാപിച്ചു കിടക്കുന്ന വലിയ റാക്കറ്റിന്റെ കെണിയില്‍ ദക്ഷിണ കന്നഡ ജില്ലയിലെ രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടെ ആറ് രാഷ്ട്രീയ പ്രമുഖര്‍ കൂടി കൂടുങ്ങിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അധികാര സ്ഥാനങ്ങളിലിരിക്കുന്നവരെയാണ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. എന്തെങ്കിലും സാമൂഹിക പ്രശ്‌നം ഉന്നയിച്ച് ഇവരെ സമീപിക്കുന്ന സംഘം, പിന്നീട് യുവതികളുടെ നഗ്‌നചിത്രങ്ങളും മറ്റും വാട്‌സാപ്പില്‍ അയച്ചു കൊടുത്ത് കുടുക്കുന്നതാണ് രീതി. ഏതെങ്കിലും അനാശാസ്യ കേന്ദ്രങ്ങളിലോ ഹോട്ടല്‍ മുറിയിലോ മുറി തരപ്പെടുത്തി പെണ്‍കുട്ടികളെ കാഴ്ചവച്ച ശേഷം ഇവരുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് വിലപേശല്‍.

എംഎല്‍എമാരെയും വ്യവസായികളെയും കുടുക്കി കോടിക്കണക്കിന് രൂപ തട്ടിയെടുക്കുന്ന റാക്കറ്റിന്റെ വേരറുക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം ഹണിട്രാപ്പ്  സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് സ്ത്രീകള്‍ അടക്കം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT