പ്രതീകാത്മക ചിത്രം 
India

യുവതിക്ക് എച്ച്‌ഐവി പോസിറ്റീവ്; മഴുകൊണ്ട് കഴുത്തില്‍വെട്ടി കൊലപ്പെടുത്തി; ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

40കാരനായ നവീനാണ് ഭാര്യയെ കൊലപ്പെടുത്തിയത്. മഴു ഉപയോഗിച്ച് കഴുത്തില്‍വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹാവേരി: എച്ച്‌ഐവി പോസിറ്റാവയതിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. ബംഗളൂരുവിന് 300 കിലോമീറ്റര്‍ അകലെ റാണബെന്നൂരിലാണ് സംഭവം.

40കാരനായ നവീനാണ് ഭാര്യയെ കൊലപ്പെടുത്തിയത്. മഴു ഉപയോഗിച്ച് കഴുത്തില്‍വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

നവീന്‍ പറയുന്നത് താന്‍ യുവതിയുടെ രണ്ടാമത്തെ ഭര്‍ത്താവാണെന്നാണ്. എന്നാല്‍ തന്റെ ആദ്യഭര്‍ത്താവാണ് നവീന്‍ എന്നാണ് യുവതിയുടെ വാദം. ഒന്‍പതുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത് ഇവര്‍ക്ക് ഏഴും ആറും വയസ്സുള്ള രണ്ട് പെണ്‍മക്കളുണ്ട്. നാലുവര്‍ഷം മുന്‍പാണ് യുവതിക്ക് എച്ച്‌ഐവി പോസിറ്റിവായത്. ഇതിന് പിന്നാലെ ഇരുവരും വിഷാദാവസ്ഥയിലുമായിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. വിഷാദാവസ്ഥയില്‍ എച്ചഐവി രോഗിയായ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് ഓഫിസര്‍ പറഞ്ഞു. റിമാന്റ് ചെയ്ത പ്രതിയെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT