India

യുവാവിനെ തട്ടിക്കൊണ്ടു പോയവര്‍ ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങി; നാടകീയത

21കാരനെ കാറില്‍ തട്ടിക്കൊണ്ടു പോയ സംഘത്തെ കുടുക്കി ട്രാഫിക് ബ്ലോക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 21കാരനെ കാറില്‍ തട്ടിക്കൊണ്ടു പോയ സംഘത്തെ കുടുക്കി ട്രാഫിക് ബ്ലോക്ക്. ഡല്‍ഹിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 

ഡല്‍ഹി മോഹന്‍ ഗാര്‍ഡന്‍ ഭാഗത്തു നിന്ന് ഷിംല സ്വദേശിയെ തട്ടിക്കൊണ്ടു പോകാനുള്ള ഒരു സംഘത്തിന്റെ ശ്രമമാണ് ട്രാഫിക് ബ്ലോക്ക് കാരണം പരാജയപ്പെട്ടത്. 21കാരനായ റിജ്വലിനെയാണ് സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ വിവരം സഹോദരനാണ് പൊലീസിനെ അറിയിച്ചത്. കാറില്‍ ഹൈലാന്‍ഡര്‍ എന്നെഴുതിയിരുന്നതായും വാഹനം പടിഞ്ഞാറന്‍ ഡല്‍ഹി ഭാഗത്തേക്കാണ് പോയതെന്നും സഹോദരന്‍ പൊലീസിനോടു പറഞ്ഞു. 

അറിയിപ്പ് കിട്ടിയ ഉടനെ ഈ ഭാഗത്തേക്ക് പാഞ്ഞ പൊലീസ് സംഘം വെറും ഏഴുമിനുട്ടിനകം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിക്കിടക്കുന്ന കാറിനെ കണ്ടെത്തി. പൊലീസ് കാര്‍ വളഞ്ഞതോടെ അക്രമികള്‍ വാഹനം ഉപേക്ഷിച്ച് പുറത്തേക്ക് ഓടി. 

നാല് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ പൊലീസ് ഓടിച്ചിട്ടു പിടികൂടുകയും ചെയ്തു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT