India

യുവാവിനെ പട്ടാപ്പകല്‍ വെട്ടിനുറുക്കി കൊലപ്പെടുത്തി; ജനം കാഴ്ചക്കാരായി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി

ആന്ധ്രാപ്രദേശിലെ കടപ്പയിലെ തിരക്കേറിയ റോഡില്‍വെച്ച് യുവാവിനെ രണ്ടംഘസംഘം വെട്ടിക്കൊലപ്പെടുത്തി - ഒരാള്‍ മാത്രമാണ് കൊലപാതകത്തിനെതിരെ പ്രതികരിച്ചത്

സമകാലിക മലയാളം ഡെസ്ക്

കടപ്പ: ആന്ധ്രാപ്രദേശിലെ കടപ്പയിലെ തിരക്കേറിയ റോഡില്‍വെച്ച് യുവാവിനെ രണ്ടംഘസംഘം വെട്ടിക്കൊലപ്പെടുത്തി. മാരുതി റെഡ്ഡിയെന്ന 32കാരനാണ് കൊല്ലപ്പെട്ടത്. യുവാവിനെ കൊലപ്പെടുത്തുമ്പോള്‍ ആരും രക്ഷിക്കാന്‍ ശ്രമം നടത്താതെ കാഴ്ചക്കാരായി നില്‍ക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കോടതിയിലേക്ക് പോകുകയായിരുന്ന റെഡ്ഡിയെ ഓട്ടോറിക്ഷയില്‍ നിന്നും വലിച്ചിറക്കിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആക്രമികള്‍ വടിവാള്‍ ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. ഒരാള്‍ മാത്രമാണ് കൊലപാതകത്തിനെതിരെ പ്രതികരിച്ചത്. 

റെഡ്ഡിയുടെ സഹോദരി പ്രതികളുടെ സഹോദരനുമായി പ്രണയത്തിലായിരുന്നു. അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം പ്രതികള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT