India

യുവാവ് 83,000 രൂപയുടെ സ്കൂട്ടർ വാങ്ങി; ഡീലർക്ക് കിട്ടിയത് വല്ലാത്ത പണി; പണം തിട്ടപ്പെടുത്താൻ എടുത്തത് മൂന്ന് മണിക്കൂർ; മുഴുവന്‍ നാണയങ്ങള്‍ 

സത്​ന ജില്ലയിലെ പന്ന നാക്കയിലുള്ള ഡീലറിൽനിന്ന്​ 83,000 രൂപ വിലയുള്ള ഹോണ്ട സ്​കൂട്ടർ വാങ്ങി രാകേഷ്​ അപ്പോൾതന്നെ മുഴുവൻ പണവും നൽകി

സമകാലിക മലയാളം ഡെസ്ക്

സത്​ന: ഇത്തവണത്തെ തന്റെ  ദീപാവലി പർച്ചേഴ്​സ്​ എന്നെന്നും ഓർമിക്കപ്പെടുന്നതായിരിക്കണമെന്ന മധ്യപ്രദേശുകാരൻ രാകേഷ്​ കുമാർ ഗുപ്​തയുടെ ആഗ്രഹം എന്തായാലും നടപ്പായി. എന്നാൽ, രാകേഷിനേക്കാളുപരി, അദ്ദേഹത്തിന്​​ പുത്തൻ സ്​കൂട്ടർ വിറ്റ ഡീലറായിരിക്കും ജീവിതത്തിലൊരിക്കലും ഈ റൊക്കം വിൽപന മറക്കാതിരിക്കുക.

സത്​ന ജില്ലയിലെ പന്ന നാക്കയിലുള്ള ഡീലറിൽനിന്ന്​ 83,000 രൂപ വിലയുള്ള ഹോണ്ട സ്​കൂട്ടർ വാങ്ങി രാകേഷ്​ അപ്പോൾതന്നെ മുഴുവൻ പണവും നൽകി. ഇതാക​ട്ടെ, മുഴുവൻ നാണയങ്ങളും. അമ്പരന്നുപോയ ഷോറൂമുകാർ നാണയമെല്ലാം എണ്ണിത്തിട്ടപ്പെടുത്താൻ എടുത്തത്​ മൂന്നുമണിക്കൂർ. അഞ്ചിന്റെയും പത്തി​ന്റെയും നാണയങ്ങളായിരുന്നു ഭൂരിഭാഗവുമെന്ന്​ ഷോറൂമുകാർ പറഞ്ഞു.ഹോണ്ടയുടെ പുതിയ മോഡലായ ഹോണ്ട ആക്ടീവ 125 ആണ് യുവാവ് വാങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

SCROLL FOR NEXT