India

യെദ്യൂരപ്പ വാഴുമോ?, വീഴുമോ?; ജനവിധി കാത്ത് കര്‍ണാടകം; വോട്ടണ്ണെല്‍ തുടങ്ങി

എക്‌സിറ്റുപേളുകളുടെ ഫലത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. അതേസമയം സിറ്റിങ് സീറ്റുകള്‍ നിര്‍ത്താനാകുമെന്നാണ്‌ കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും കണക്കുകൂട്ടല്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകത്തില്‍ യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി ഇന്നറിയാം. പതിനഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടണ്ണെല്‍ തുടങ്ങി. എക്‌സിറ്റുപേളുകളുടെ ഫലത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. അതേസമയം സിറ്റിങ് സീറ്റുകള്‍ നിര്‍ത്താനാകുമെന്നാണ്‌ കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും കണക്കുകൂട്ടല്‍. 

വിവിധ എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് 13 സീറ്റുകള്‍വരെ ലഭിക്കുമെന്നാണ് പ്രവചിച്ചത്. 11 കേന്ദ്രങ്ങളിലായി രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ഫലം പൂര്‍ണമായും അറിയാം. 67.91 ശതമാനമായിരുന്നു പോളിങ്. കുറഞ്ഞത് ആറുസീറ്റില്‍ വിജയിക്കാനായില്ലെങ്കില്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. ഇത്തരമൊരു സാഹചര്യം വന്നാല്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ജെഡിഎസിന്റെ പിന്തുണ തേടേണ്ടിവരും. അതിനാല്‍ ജെഡിഎസിന്റെ നിലപാടാണ് നിര്‍ണായകം. ബിജെപിക്ക് ഭൂരിപക്ഷം ഉറപ്പാക്കാനായില്ലെങ്കില്‍ ജെഡിഎസുമായി സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് 17 കോണ്‍ഗ്രസ്, ജെഡിഎസ്. എംഎല്‍എമാര്‍ രാജിവെച്ചതിനെ ത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ നിയമസഭയിലെ അംഗബലം 222 ആവും. ബിജെപിക്ക് ഒരു സ്വതന്ത്രന്‍ അടക്കം 106 പേരുടെ പിന്തുണയാണിപ്പോഴുള്ളത്. കോണ്‍ഗ്രസിന് 66 പേരുടെയും ജെഡിഎസിന് 34 പേരുടെയും പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. തെരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ജെഡിഎസ് വിമതരെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. നിയമസഭാ സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയെങ്കിലും മത്സരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു.

കുറഞ്ഞത് 13 സീറ്റില്‍ ബിജെപി വിജയിക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അവകാശപ്പെട്ടു. ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സര്‍ക്കാരിന് രാജിവെക്കേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21