India

രംഗീല ഫെയിം ഊര്‍മ്മിള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും; മുംബൈ നോര്‍ത്ത് പിടിക്കുക ലക്ഷ്യം

മുംബൈ നോര്‍ത്തില്‍ ബോളിവുഡിലെ പ്രമുഖ നടി ഊര്‍മ്മിള മണ്ഡോദ്ക്കര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡിലെ പ്രമുഖ നടി ഊര്‍മ്മിള മണ്ഡോദ്ക്കര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ നോര്‍ത്ത് സീറ്റില്‍ മത്സരിച്ചേക്കും. രംഗീല എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഏറെ ആരാധകരുളള നടിയാണ് ഊര്‍മ്മിള. ബിജെപിയുടെ സിറ്റിംഗ് എംപിയായ ഗോപാല്‍ ഷെട്ടിയാകും എതിരാളി.

ഊര്‍മ്മിളയും ഭര്‍ത്താവും കോണ്‍ഗ്രസില്‍ ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് മുംബൈ നോര്‍ത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹം ശക്തമായത്. പ്രഖ്യാപനം അടുത്ത ദിവസമുണ്ടായേക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബിജെപിക്കും ശിവസേനയ്ക്കും ഏറെ ശക്തിയുള്ള മണ്ഡലമാണ് മുംബൈ നോര്‍ത്ത്.

2014ലെ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ സഞ്ജയ് നിരുപത്തിനെ 4,46,000 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടി പരാജയപ്പെടുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 751 lottery result

NEET UG 2026: അഡ്മിറ്റ് കാർഡ് നാളെ മുതൽ ലഭ്യമാകും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഡല്‍ഹിക്ക് ജയം വേണം; ടോസ് നേടി പഞ്ചാബിനെതിരെ ബാറ്റിങ് എടുത്തു

'ഇവരെന്താ ചെന്നൈയിൽ വോട്ട് ചെയ്യുന്നത് ?'; മറുപടിയുമായി കാളിദാസ് ജയറാം

SCROLL FOR NEXT