India

രണ്ടടി ഭൂമിക്കായി സഹോദരൻമാർ ഏറ്റുമുട്ടി; അഞ്ച് പേർ വെടിയേറ്റ് മരിച്ചു

ണ്ടടി മാത്രം വിസ്തൃതി ഉള്ള ഭൂമിക്ക് വേണ്ടി കുടുംബാം​ഗങ്ങൾ ഏറ്റുമുട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: രണ്ടടി മാത്രം വിസ്തൃതി ഉള്ള ഭൂമിക്ക് വേണ്ടി കുടുംബാം​ഗങ്ങൾ ഏറ്റുമുട്ടി. ഏറ്റുമുട്ടലിനിടെയുണ്ടായ വെടിവെയ്പ്പിൽ അഞ്ച് പേർ മരിച്ചു. മധ്യപ്രദേശിലെ സാ​ഗർ ജില്ലയിലെ ബിന ന​ഗരത്തിലാണ് ദാരുണ സംഭവം. 

ബിനയില്‍ താമസിക്കുന്ന മനോഹര്‍ അഹിര്‍വാര്‍ (45), സഞ്ജീവ് അഹിര്‍വാര്‍ (35) എന്നീ സഹോദരങ്ങളാണ് രണ്ടടി ഭൂമിക്ക് വേണ്ടി വഴക്കുണ്ടാക്കിയത്. തര്‍ക്കം പിന്നീട് സംഘർഷത്തിലേക്ക് വഴിമാറി. മനോഹര്‍ അഹിര്‍വാറും മക്കളും ചേര്‍ന്ന് സഞ്ജീവ് അഹിര്‍വാറിനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു.

സഞ്ജീവ് അഹിര്‍വാറും അദ്ദേഹത്തിന്റെ മുത്തശ്ശിയും ഭാര്യയും രണ്ട് മക്കളുമാണ് വെടിയേറ്റ് മരിച്ചത്. വെടി വെച്ച സമയത്ത് മനോഹര്‍ അഹാര്‍വാറിന്റെ ഭാര്യയും മക്കളും രക്ഷപ്പെട്ട് അകത്തേക്ക് കയറിയതുകൊണ്ട് ഇവര്‍ക്ക് വെടിയേറ്റില്ല. കൊലപാതക കുറ്റത്തിന് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈയിലുണ്ടായിരുന്ന തോക്കും പൊലീസ് പിടിച്ചെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'