പ്രതീകാത്മക ചിത്രം 
India

രണ്ടാം വിവാഹം എതിര്‍ത്തു, മകന്റെ തോളത്തും മുഖത്തും 50കാരന്‍ കടിച്ചു; അച്ഛനെതിരെ പൊലീസ് സ്റ്റേഷനില്‍

രണ്ടാം വിവാഹം എതിര്‍ത്തതിന് മകനെ ക്രൂരമായി ആക്രമിച്ച് 50കാരന്‍.

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: രണ്ടാം വിവാഹം എതിര്‍ത്തതിന് മകനെ ക്രൂരമായി ആക്രമിച്ച് 50കാരന്‍. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടിച്ചതായി മകന്‍ പൊലീസില്‍ പരാതി നല്‍കി. മെഡിക്കല്‍ റപ്രസന്റേറ്റീവാണ് മകന്‍.

അഹമ്മദാബാദിലെ ദാരിയപൂര്‍ മേഖലയിലാണ് സംഭവം.50കാരനായ നയിമുദ്ദീന്‍ ഷെയ്ക്കാണ് മകനെ കടിച്ചതെന്ന് പരാതിയില്‍ പറയുന്നു. രണ്ടാം വിവാഹം എതിര്‍ത്തതാണ് പ്രകോപനത്തിന് കാരണം. തോളത്തും മുഖത്തും പിന്‍ഭാഗത്തും അച്ഛന്‍ കടിച്ചതായാണ് പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കുടുംബവുമായുളള ബന്ധം ഉപേക്ഷിച്ചിരിക്കുകയാണ് നയിമുദ്ദീന്‍ ഷെയ്ക്ക്. അമ്മയും താനും വീടിന്റെ മുകളിലത്തെ നിലയിലാണ് കഴിയുന്നത്. അച്ഛന്‍ താഴത്തെ നിലയിലാണ് കഴിഞ്ഞിരുന്നതെന്ന് മകന്‍ യാഹ്യ ഷെയ്ക്കിന്റെ പരാതിയില്‍ പറയുന്നു. 

തിങ്കളാഴ്ച രണ്ടാം വിവാഹത്തെ ചൊല്ലി അച്ഛനും മകനും തമ്മില്‍ വഴക്കിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മകനെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഭാര്യ സുബേദാബാനുവിന്റെ മുഖത്ത് അടിച്ചതായും പരാതിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!