പ്രതീകാത്മക ചിത്രം 
India

രണ്ടു ദിവസം പ്രായമായ കുഞ്ഞിന്റെ ദേഹത്ത് നൂറിലേറെ മുറിവുകള്‍, നെഞ്ചിലും പുറത്തും നിരവധി കുത്ത്; മൃതദേഹം ഷാളില്‍ പൊതിഞ്ഞ നിലയില്‍, അന്വേഷണം

മധ്യപ്രദേശില്‍ രണ്ടു ദിവസം പ്രായമുളള കുഞ്ഞിനെ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ടു ദിവസം പ്രായമുളള കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ നൂറ് തവണ കുത്തിയ പാടുകളാണ് കണ്ടെത്തിയത്. മൃതദേഹം വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.

ഭോപ്പാലിലെ അയോധ്യ നഗറിലാണ് നടുക്കുന്ന സംഭവം. ക്ഷേത്രത്തിന് സമീപം മരിച്ചനിലയില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയ കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. ഷാളില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം.

നെഞ്ചിലും പുറത്തുമായാണ് കുത്തേറ്റ പാടുകള്‍. വീട്ടില്‍ ജനിച്ച കുട്ടിയുടേതാണ് മൃതദേഹം. ക്ഷേത്രത്തിന് സമീപം കുട്ടിയെ ഉപേക്ഷിച്ചതാകാമെന്നും തുടര്‍ന്ന് മൃഗങ്ങളുടെ ആക്രമണത്തിലെ മുറിവുകളാകാം ശരീരത്തിലെ പാടുകളെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുളള തുടര്‍ച്ചയായ ആക്രമണത്തിലാണ് കുത്തേറ്റ പാടുകള്‍ ഉണ്ടായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പൊലീസ് കൊലപാതക കേസ്  രജിസ്‌ററര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയാനുളള ശ്രമത്തിലാണ് പൊലീസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

ഇത് വെറും ചായ അല്ല, റോയല്‍! റോള്‍സ് റോയ്‌സ് വാടയ്‌ക്കെടുത്ത് ചായ വില്‍പ്പന നടത്തി യുവാവ്

'എന്നും എപ്പോഴും'; പ്രണവിന്റെയും വിസ്മയയുടെയും കുട്ടിക്കാലത്തെ ചിത്രവുമായി ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ

'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം': സോപ്പ് കമ്പനിക്കെതിരെ തമന്ന, ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 49 lottery result

SCROLL FOR NEXT