India

രണ്ട് എംഎല്‍എമാര്‍ക്കും 23 മാധ്യമപ്രവര്‍ത്തകര്‍ക്കും കോവിഡ് ; തെലങ്കാനയില്‍ രോഗവ്യാപനം രൂക്ഷം ; അരലക്ഷം ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി

പുതുതായി 237 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 4957 ആയി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : തെലങ്കാനയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്ത് രണ്ട് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജന്‍ഗാവോണ്‍ എംഎല്‍എ മുതിറെഡ്ഡി യാദഗിരി റെഡ്ഡിക്ക് പിന്നാലെ ടിആര്‍എസ് നേതാവും നിസാമാബാദ് റൂറല്‍ എംഎല്‍എയുമായ ബാജിറെഡ്ഡി ഗോവര്‍ധനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

യാദഗിരി റെഡ്ഢിയുടെ സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന ഭാര്യക്കും ഗണ്‍മാനും ഉള്‍പ്പടെ നാലുപേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 23 മാധ്യമപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതുതായി 237 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 4957 ആയി.

ഇതുവരെ സംസ്ഥാനത്ത് 60 ജേര്‍ണലിസ്റ്റുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും ഒരാള്‍ മരിച്ചതായും തെലങ്കാന ആരോഗ്യവകുപ്പ് അറിയിച്ചു. ഗ്രേറ്റര്‍ ഹൈദരാബാദ് മേഖലയിലാണ് കോവിഡ് വ്യാപനം വളരെ രൂക്ഷമായിട്ടുള്ളത്. ഇവിടെ മാത്രം 195 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.  

കോവിഡ് പരിശോധനയില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത പത്തുദിവസം കൊണ്ട് ഹൈദരാബാദിലും സമീപപ്രദേശങ്ങളിലും 50,000 ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ