India

രണ്ട് വയസുകാരി കൊല്ലപ്പെട്ടത് പീഡനശ്രമത്തിനിടെ; പന്ത്രണ്ടുകാരന്‍പിടിയില്‍

മുഖത്തും കഴുത്തിലും പരുക്കേറ്റ പാടുകളും വലതുകണ്ണ് കല്ലുകൊണ്ടു കുത്തിപൊട്ടിച്ച നിലയിലുമായിരുന്നു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ രണ്ടുവയസുകാരി കൊല്ലപ്പെട്ടത് പീഡന ശ്രമത്തിനിടെയെന്നു പൊലീസ്. സംഭവത്തില്‍ പന്ത്രണ്ടുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഗ്രാമത്തിന് സമീപത്തെ ക്ഷേത്രത്തിനു സമീപമുള്ള പറമ്പില്‍നിന്നു ബുധനാഴ്ച രാവിലെയാണു കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടത്. 

മുഖത്തും കഴുത്തിലും പരുക്കേറ്റ പാടുകളും വലതുകണ്ണ് കല്ലുകൊണ്ടു കുത്തിപൊട്ടിച്ച നിലയിലുമായിരുന്നു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പന്ത്രണ്ടുകാരന്‍ ഒഴിഞ്ഞ പറമ്പിലേക്കു കൂട്ടികൊണ്ടു പോകുകയായിരുന്നു.

പീഡനശ്രമത്തിനിടെ കുട്ടി കരഞ്ഞതിന് പിന്നാലെ ആരെങ്കിലും വരുമോയെന്നു ഭയപ്പെട്ട പ്രതി ഇഷ്ടിക കൊണ്ടിടിച്ചും ശ്വാസം മുട്ടിച്ചും കുഞ്ഞിനെ കൊല്ലുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്. കുഞ്ഞിനെ പ്രതി എടുത്തുകൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ആയുധങ്ങള്‍ ഭൂമിയില്‍ മാത്രമല്ല; ബഹിരാകാശത്തും വിന്യസിച്ചതായി സ്ഥിരീകരിച്ച് യുഎസ്

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം